Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസും എൻ.സി.പിയും ഉയർത്തിയ നിലപാടിന് വിരുദ്ധ സമീപനം: അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ യാതൊരു സംശയവുമില്ല; ഇന്ത്യയിലേക്ക് കുടിയേറിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുക; മുഖപ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന

കോൺഗ്രസും എൻ.സി.പിയും ഉയർത്തിയ നിലപാടിന് വിരുദ്ധ സമീപനം: അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ യാതൊരു സംശയവുമില്ല; ഇന്ത്യയിലേക്ക് കുടിയേറിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുക; മുഖപ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹരാഷ്ട്രയിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പ്രഖ്യാപനം വേണ്ടെന്ന നിലപാടിലാണ് ശിവസേന അന്ന് മുന്നോട്ട് പോയിരുന്നതും. രാഹുൽ ഗാന്ധിയുടെ സവർക്കർ വിമർശനത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള തർക്കം ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ആദ്യം വഷളായിരുന്നു. ഇപ്പോഴിതാ ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളെ ഇന്ത്യയിൽനിന്ന് പുറത്താക്കണമെന്ന് ശിവസേനയുടെ വാദം. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിന് മഹാരാഷ്ട്ര നവനിർമ്മാൺ സേന റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേനയും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും ഉയർത്തിയ നിലപാടിന് വിരുദ്ധമാണ് ശിവസേനയുടെ സമീപനമെന്നത് ശ്രദ്ധേയമാണ്.

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിലേക്ക് കുടിയേറിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുകതന്നെ വേണമെന്ന് മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനുകൂലിക്കുകയും പിന്നീട് എൻ.ഡി.എ. സഖ്യം വിട്ട ശേഷം എതിർക്കുകയും ചെയ്ത ശിവസേന ധാരാളം പഴുതകൾ നിയമത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി. പുതിയ കാവിക്കൊടിയിലേക്ക് ചുവടുമാറിയ മഹാരാഷ്ട്ര നവനിർമ്മാണ സേനയുടെ നടപടിയെയും ശിവസേന കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റിയ മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയെയും ശിവസേന ശക്തമായി വിമർശിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിർമ്മാൺ സേന വ്യക്തമാക്കിയത്. അതേസമയം ഒരു മാസം മുമ്പ് അവർ നിയമത്തിനെതിരേ നിന്നവരായിരുന്നുവെന്നും ശിവസേന മുഖപ്രസംഗത്തിൽ തുറന്നടിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP