Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയുടെ തീരുമാനം നോക്കിയിരുന്ന ഫ്രാൻസും ജർമനിയും അടക്കമുള്ളവർ ഇളിഭ്യരായി; 50,000 കോടിയുടെ അന്തർവാഹിനി കരാർ ജപ്പാന് നൽകാൻ ഒരുങ്ങി ഇന്ത്യ

മോദിയുടെ തീരുമാനം നോക്കിയിരുന്ന ഫ്രാൻസും ജർമനിയും അടക്കമുള്ളവർ ഇളിഭ്യരായി; 50,000 കോടിയുടെ അന്തർവാഹിനി കരാർ ജപ്പാന് നൽകാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: 50,000 കോടി രൂപയുടെ അന്തർവാഹിനി നിർമ്മാണ കരാർ ജപ്പാന് നൽകാനൊരുങ്ങി മോദി സർക്കാർ. ഡീസൽ ഇലക്ട്രിക് അന്തർവാഹിനിയായ സോര്യൂ ഗണത്തിൽ പെടുന്ന അന്തർവാഹിനി നിർമ്മിക്കാനാണ് ഇന്ത്യ ജപ്പാന്റെ സഹകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അന്തർവാഹിനി നിർമ്മാണത്തിന് ജപ്പാൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഇതുസംബന്ധിച്ച ശുപാർശ ജപ്പാന്റെ മുന്നിൽ അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട് ഇന്ത്യ.

അയൽരാജ്യങ്ങളിലേക്ക് യുദ്ധോപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ജപ്പാൻ തന്നെ എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് ആറ് യുദ്ധാവശ്യങ്ങൾക്കായുള്ള അന്തർവാഹിനി നിർമ്മാണത്തിന് ഇന്ത്യ ജപ്പാന്റെ സഹകരണം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുമ്പ് ഇന്ത്യയ്ക്കായി ഇത്തരം അന്തർവാഹിനികൾ നിർമ്മിച്ചു നൽകിയിട്ടുള്ള റഷ്യ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ എന്നീ രാജ്യങ്ങളെ അവഗണിച്ചുകൊണ്ട് ജപ്പാനു തന്നെ പുതിയ കരാർ നൽകുന്നതിനെ ആശങ്കയോടെയാണ് മറ്റുരാജ്യങ്ങൾ കാണുന്നത്.

ഇന്ത്യയിൽ തന്നെ ഇവയുടെ നിർമ്മാണം നിർവഹിക്കത്ത വിധത്തിലാണ് കരാർ ജപ്പാന് നൽകാൻ ഇന്ത്യ സന്നദ്ധമായിരിക്കുന്നത്. 4200 ടൺ ഭാരമുള്ള സോര്യൂ അന്തർവാഹിനികൾ മിത്സുബുഷി ഹെവി ഇലക്ട്രിക്കൽസ്, കാവസാക്കി ഹെവി ഇൻഡസ്ട്രീസ് എന്നിവ സഹകരിച്ചാണ് നിർമ്മിക്കുക. ഇന്ത്യൻ നേവിയുടെ പ്രൊജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയുടെ അന്തർവാഹിനികളെല്ലാം തന്നെ കാലഹരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കരയുദ്ധത്തിലും ആകാശ യുദ്ധത്തിലും സുപ്രധാന പങ്കുവഹിക്കാൻ ശേഷിയുള്ള സോര്യൂ ശ്രേണിയിലുള്ള അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്. 2009 മുതൽ ജാപ്പനീസ് സൈന്യത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളവയാണ് സോര്യൂ അന്തർവാഹിനികൾ. അന്തർവാഹിനി നിർമ്മാണത്തിന് ജപ്പാൻ സമ്മതം മൂളിയാൽ ഇന്ത്യയിൽ തന്നെയുള്ള ഏതാനും ഡൊമസ്റ്റിക് ഷിപ്പിയാർഡുകൾ ഇതിനായി സജ്ജീകരിക്കേണ്ടി വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് അടുത്ത മാസം വൈസ് അഡ്‌മിറൽ എ വി സുബേദാർ ഡിഫൻസ് മിനിസ്ട്രിക്ക് സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP