Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 50ഡിഗ്രിയോളം; സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്; ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ ജനജീവിതം ദുസഹം

വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 50ഡിഗ്രിയോളം; സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്; ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ ജനജീവിതം ദുസഹം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ചുരുജില്ലയിൽ താപനില 51 ഡിഗ്രിവരെ എത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. താപനില 47 ഡിഗ്രിക്ക് മുകളിലെത്തിയതോടെയാണ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.

.കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന ചൂടാണ് ഉത്തരേന്ത്യ അഭിമുഖീകരിക്കുന്നത്. ഉത്തർപ്രദേശിലെ ബാന്ദയിൽ ഈ സീസണിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി, 48.2 ഡിഗ്രി. ഡൽഹിയിൽ 46 ഡിഗ്രിയാണ് താപനില. ഡൽഹിക്കു പുറമെ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും താപനില 46ന് മുകളിലെത്തിയതോടെ കാലാവസ്ഥ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ ജനജീവിതം ദുസഹമായി. വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തിൽ പകൽ സമയത്തെ പൊതു ഇടങ്ങളിലെ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.
കടുത്ത വേനൽച്ചൂടിൽ വലയുകയാണ് ഡൽഹിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. വൈകിയെത്തിയ വേനലിന്റെ തുടക്കത്തിൽ തന്നെ കൊടുംചൂട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലയിടങ്ങളിലും ഉഷ്ണക്കാറ്റ് വീശി. തുടർച്ചയായി രണ്ട് ദിവസം ചൂട് 45 ഡിഗ്രിക്ക് മുകളിലായതോടെയാണ് കാലാവസ്ഥ കേന്ദ്രം റെഡ് കോഡ് മുന്നറിയിപ്പ് നൽകിയത്.
നഗരം ചൂടിലുരുകാൻ തുടങ്ങിയതോടെ പുറംപണികളിലേർപ്പെടുന്ന തൊഴിലാളികളാണ് ഏറ്റവും വലഞ്ഞത്. ചൂട് കൂടിയതോടെ ജലക്ഷാമവും വൈദ്യുതി തടസ്സവും പതിവായിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുറംപണികളിലേർപ്പെടുന്നവർ നിർജ്ജലീകരണം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP