Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യ അതിവേഗം ഹിന്ദു സൗദിയായി മാറുന്നു; ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയണം; ഗുലാം അലി ജിഹാദി അല്ലെന്നും തസ്ലിമ നസ്രീൻ

ഇന്ത്യ അതിവേഗം ഹിന്ദു സൗദിയായി മാറുന്നു; ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയണം; ഗുലാം അലി ജിഹാദി അല്ലെന്നും തസ്ലിമ നസ്രീൻ

ന്യൂഡൽഹി: ഇന്ത്യയെ മതനിരപേക്ഷ രാജ്യം അതിവേഗം ഒരു 'ഹിന്ദു സൗദി'യായി മാറുകയാണെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ. ഗസൽ ഗായകൻ ഗുലാം അലിക്ക് സംഗീത പരിപാടി നടത്താനുള്ള അവസരം ശിവസേന തടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു തസ്ലീമയുടെ പ്രതികരണം.

ഗുലാം അലിയെ വിലക്കിയ സംഭവത്തിൽ തസ്ലീമ നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തസ്ലീമയുടെ പ്രതികരണം പുറത്തുവന്നത്. ഗുലാം അലി ഒരു ജിഹാദിയോ ഭീകരനോ അല്ലെന്നും ഒരു ഗായകനാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തു. രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും തസ്ലീമ ആവശ്യപ്പെട്ടു.

മുംബയ് മാട്ടുംഗയിലെ ഷൺമുഖാനന്ദ ഹാളിൽ 9ന് നടക്കാനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന ഭിഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനുമായുള്ള സാംസ്‌കാരിക സഹകരണം അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് പാക് ഗായകനായ ഗുലാം അലിയുടെ പരിപാടി ഇന്ത്യയിൽ അനുവദിക്കാനാവില്ലെന്നുമാണ് ശിവസേന നിലപാട് സ്വീകരിച്ചത്.

ജഗ്ജിത് സിങ്ങിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നാലാം ചരമവാർഷികത്തിനു സംഘടിപ്പിച്ച പരിപാടിയാണ് ശിവസേനയുടെ നിലപാടിനെ തുടർന്നു റദ്ദ് ചെയ്യേണ്ടി വന്നത്.

പരിപാടിയുമായി മുന്നോട്ടുപോയാൽ ശിവസേനയുടെയും ദേശസ്‌നേഹികളുടെയും ദേഷ്യം അഭിമുഖീകരിക്കാൻ തയ്യാറാകണമെന്നായിരുന്നു ശിവസേനയുടെ സിനിമാ സംഘടനയായ 'ചിത്രപത് സേന' ഭീഷണി മുഴക്കിയിരുന്നത്. അതേ സമയം പരിപാടി മുടങ്ങിയതിൽ ദേഷ്യമില്ലെന്നും എന്നാൽ സങ്കടമുണ്ടെന്നും ഗുലാം അലി പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഗുലാം അലി നേരത്തെ നിരവധി തവണ ഇന്ത്യയിലെത്തി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 74 വയസുകാരനായ ഗസൽ ഗായകൻ നേരത്തെയും ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നു പ്രതിഷേധമുയർത്താത്ത ശിവസേന ഇക്കുറി ശക്തമായാണ് സംഗീത പരിപാടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.

ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പ്രശസ്തമായ സങ്കട് മോചൻ ക്ഷേത്രത്തിലും ഗുലാം അലി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP