Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യ; വിദേശകാര്യ മന്ത്രാലയം സൗഹൃദ രാജ്യങ്ങളോടും രക്ഷാസമിതിയിലെ അംഗങ്ങളോടും കശ്മീരിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും വിശദീകരിച്ചത് പാക്കിസ്ഥാൻ ഇടപെടുന്നതിനും വളരെ മുന്നെ; ശ്രമിക്കുന്നത് ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പാക്കാനെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യ; വിദേശകാര്യ മന്ത്രാലയം സൗഹൃദ രാജ്യങ്ങളോടും രക്ഷാസമിതിയിലെ അംഗങ്ങളോടും കശ്മീരിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും വിശദീകരിച്ചത് പാക്കിസ്ഥാൻ ഇടപെടുന്നതിനും വളരെ മുന്നെ; ശ്രമിക്കുന്നത് ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പാക്കാനെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നയതന്ത്ര ഇടപെടലുകളുമായി കേന്ദ്രസർക്കാർ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസർക്കാർ നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും സംബന്ധിച്ച് വിശദീകരിച്ചത്. രക്ഷാസമിതിയിലെ താത്കാലിക അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കും വിദേശകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് പുറമെ താത്കാലിക അംഗങ്ങളായ ബെൽജിയം, ഡൊമനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഇൻഡോനീഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.

ആർട്ടിക്കിൾ 370 വിഷയത്തിൽ പാക്കിസ്ഥാൻ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യ നയതന്ത്രതലത്തിലുള്ള മുന്നൊരുക്കങ്ങൾക്കും തുടക്കമിട്ടത്. ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇതിനായി പാർലമെന്റിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ബഹുരാഷ്ട്ര കൂട്ടായ്മകളായ ആസിയാനിലെ അംഗരാജ്യങ്ങൾക്ക് മുന്നിലും വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോട് അടുത്ത ദിവസം ഇന്ത്യ നിലപാട് വിശദീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP