Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിൻലാദനും മുല്ലഒമറിനും കുട പിടിച്ച രാജ്യം ഇപ്പോൾ കെട്ടുന്നത് ഇരയുടെ വേഷം; ആഗോള തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ചേരുന്ന പേര് ടെററിസ്ഥാൻ; യുഎന്നിൽ ഇന്ത്യയെ താറടിക്കാനുള്ള പാക്ശ്രമത്തിന് ചുട്ടമറുപടി; പാക്കിസ്ഥാനെ കൈയൊഴിഞ്ഞ് ചൈനയും; കശ്മീർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് ഉറച്ച വാക്ക്

ബിൻലാദനും മുല്ലഒമറിനും കുട പിടിച്ച രാജ്യം ഇപ്പോൾ കെട്ടുന്നത് ഇരയുടെ വേഷം; ആഗോള തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ചേരുന്ന പേര് ടെററിസ്ഥാൻ; യുഎന്നിൽ ഇന്ത്യയെ താറടിക്കാനുള്ള പാക്ശ്രമത്തിന് ചുട്ടമറുപടി; പാക്കിസ്ഥാനെ കൈയൊഴിഞ്ഞ് ചൈനയും; കശ്മീർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് ഉറച്ച വാക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കശ്മീരിൽ ഇന്ത്യ യുദ്ധകുറ്റങ്ങൾ നടത്തുകയാണെന്നും, പാക്കിസ്ഥാനിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുകയാണെന്നുമുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖകാൻ അബ്ബാസിയുടെ ആരോപണത്തിന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ചുട്ട മറുപടി.ഒസാമ ബിൻ ലാദനും, മുല്ല ഒമറിനും സംരക്ഷണം നൽകാൻ മടിയില്ലാതിരുന്ന രാജ്യമാണ് ഇപ്പോൾ ഇരയുടെ വേഷം കെട്ടുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീർ പ്രതികരിച്ചു.ആഗോള ഭീകരവാദം ഉൽപാദിപ്പിക്കുകയും,കയറ്റി അയയ്ക്കുകയും ചെയ്യുന്ന സമൃദ്ധമായ വ്യവസായമുള്ള തെറസിസ്റ്റാനാണ് പാക്കിസ്ഥാനെന്നും അവർ പരിഹസിച്ചു.

അതേസമയം, ദോക്ലാം സംഘർഷസമയത്തെ നിലപാടിൽ നിന്ന് ചൈന പിന്നോട്ട് മാറി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്ത്യയെ പിണക്കുന്ന സമീപനം സ്വീകരിക്കേണ്ടെന്നാണ് ചൈനയുടെ പുതിയ നിലപാട്.കശ്മീർ പ്രശ്‌നത്തിൽ ചൈന ഇടപെടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് യുഎൻ പൊതുസഭയിൽ പറഞ്ഞു.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ വേണം കശ്മീർ വിഷയം പരിഹരിെേക്കത്. 'കശ്മീർ വിഷയത്തിൽ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വർധിപ്പിക്കണം. സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണു വേണ്ടതെന്നും ലൂ കാങ് പറഞ്ഞു.

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ, കശ്മീരിലേക്ക് യുഎൻ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് കാഖൻ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിർണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീർ പ്രശ്‌നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കശ്മീർ പ്രശ്നത്തിൽ ചൈന മധ്യസ്ഥം വഹിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) അഭ്യർത്ഥിച്ചിരുന്നു. പാക്കിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഇത്.

കശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം നടപ്പിലാക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്നായിരുന്നു ഒ.ഐ.സിയുടെ അഭ്യർത്ഥന. എന്നാൽ വിഷയത്തിൽ ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കിയിരിക്കുകയാണ്. കശ്മീർ പ്രശ്നത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. കശ്മീർ പ്രശ്നം ഇന്ത്യയ്ക്കും ചൈനയ്ക്കും തന്നെ പരിഹരിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും സാധിക്കുമെന്നാണ് ചൈന കരുതുന്നതെന്നും കാങ് കൂട്ടിച്ചേർത്തു. യു.എൻ ജനറൽ അസംബ്ലിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഒ.ഐ.സി അംഗരാജ്യങ്ങൾ രണ്ട് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP