Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിൽ കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി സ്‌ഫോടനാത്മകമല്ല; ഏതു നിമിഷവും ഗുരുതരമാകാനുള്ള സാധ്യത നിലനിൽക്കുന്നു; ലോക്ക്ഡൗൺ പിൻവലിക്കുന്നത് തിരിച്ചടി ആയേക്കും; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ഇന്ത്യയിൽ കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി സ്‌ഫോടനാത്മകമല്ല; ഏതു നിമിഷവും ഗുരുതരമാകാനുള്ള സാധ്യത നിലനിൽക്കുന്നു; ലോക്ക്ഡൗൺ പിൻവലിക്കുന്നത് തിരിച്ചടി ആയേക്കും; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യയിൽ സ്ഥിതിഗതികൾ സ്‌ഫോടനാത്മകല്ലെന്ന് ലോകാരോഗ്യ സംഘടന. അതേസമയം സ്ഥിതി ഗുരുതരമാകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നതായും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാർച്ചിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യ ഘട്ടംഘട്ടമായി പിൻലിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതി സ്ഫോടനാത്മകമാകാനുള്ള സാദ്യത കൂടുതലാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്ര വർധന ഉണ്ടായതെന്നും മൈക്കൽ റയാൻ വ്യക്തമാക്കി.

പകർച്ചവ്യാധിയുടെ സഞ്ചാരം ക്രമാനുഗതമായി കുറയുന്ന തരത്തിലല്ല, മറിച്ച് വർധിക്കുകയാണ്. ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. നഗരങ്ങളിലുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങളല്ല, ഗ്രാമീണ ഇന്ത്യയിൽ ഉണ്ടാക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണേഷ്യയിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കോവിഡ് സ്ഥിതി സ്ഫോടനാത്മകമല്ല.

എന്നാൽ അപകടസാധ്യത ഒഴിഞ്ഞിട്ടുമില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ, രോഗവ്യാപനം അതിവേഗം വർധിക്കകുയാണെന്നും മൈക്കൽ റയാൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP