Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടു; മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 139 പേർ മരിച്ചപ്പോൾ ഇന്ത്യയിലെ ഇന്നലത്തെ മരണ കണക്ക് 286 ആയി; ആകെ മരണം 6,649 ആയി ഉയർന്നപ്പോൾ ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9,471 പേർക്ക്

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടു; മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 139 പേർ മരിച്ചപ്പോൾ ഇന്ത്യയിലെ ഇന്നലത്തെ മരണ കണക്ക് 286 ആയി; ആകെ മരണം 6,649 ആയി ഉയർന്നപ്പോൾ ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9,471 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനങ്ങളെ കടുത്ത ആശങ്കയിലാക്കി ഇന്ത്യയിൽ കോവിഡ് മരണവും രോഗബാധയും പിടിവിട്ട് ഉയരുന്നു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടപ്പോൾ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 9,471 പേർക്കാണ്. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി 286 പേർ മരിച്ചപ്പോൾ ഇന്ത്യയിലെ മരണ കണക്ക് 6,649 ആയി ഉയർന്നു. അതിവേഗം പതിനായിരം ക്ലബ്ബിലേക്ക് ഓടിയടുക്കുകയാണ് ഇന്ത്യയിലെ മരണ നിരക്ക്. ഇന്നലെ 286 പേർ മരിച്ചപ്പോൾ അതിൽ 139 പേരും മരിച്ചത് മഹാരാഷ്ട്രയിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. രോഗബാധയും മരണവം മഹാരാഷ്ട്രയിൽ കുതിച്ചുയരുകയാണ്.

കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയർന്നുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2,436 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയർന്നു. 42,224 സജ്ജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 1475 രോഗികൾക്ക് ഇന്ന് മാത്രം രോഗം ഭേദമായി. ഇതോടെ 35,156 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂൺ മാസത്തിൽ ഇത് മൂന്നാം തവണയും 10 ദിവസത്തിനുള്ളിൽ ആറാം തവണയുമാണ് മരണ സംഖ്യ 100-ൽ അധികമാകുന്നത്. ജൂൺ 2 ന് 103, ജൂൺ 3 ന് 122, ജൂൺ 4 ന് 123 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ മരണ നിരക്ക്. എന്നിരുന്നാലും സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 43.81 ശതമാനമാണ്. മരണനിരക്ക് 3.55 ശതമാനവും.

വെള്ളിയാഴ്ച മുംബൈയിൽ മാത്രം 54 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിലെ മരണസംഖ്യ 1,519 ആയി. നഗരത്തിലെ രോഗികളുടെ എണ്ണം 1,149 കേസുകൾ വർദ്ധിച്ച് 46,080 ആയി. താനെയിൽ 38, പൂണെ, ജൽഗാവ് എന്നിവിടങ്ങളിൽ 14 വീതം, നാസിക്കിൽ 10, രത്‌നഗിരിയിൽ അഞ്ച്, സോളാപൂരിൽ രണ്ട്, പാൽഘർ, ഔറംഗബാദ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും ഉണ്ടായി. 20 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കേസുകളുടെ എണ്ണം 1,889 ആയി ഉയർന്നതായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അതേസമയം, പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 71 മരണങ്ങളാണ് പ്രദേശത്ത് ആകെ റിപ്പോർട്ട് ചെയ്തത്.

കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടതോടെ ഡൽഹിയിലും ആശങ്ക വർധിക്കുന്നു. ഒരാഴ്‌ച്ചയായി പരിശോധന നടത്തുന്നതിൽ നാലിൽ ഒരാൾക്ക് ഡൽഹിയിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ രോഗികളായത് 26,334 പേർ, മരണം 708. വെള്ളിയാഴ്ച മാത്രം 1330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ പരിശോധനകൾ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ ആരോപിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത് 5355 കോവിഡ് രോഗികളാണ്. ആകെ 1,09,462 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.27 ശതമാനം. നിലവിൽ 1,10,960 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സർക്കാർ ലാബുകളുടെ എണ്ണം ഇപ്പോൾ 507 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 217 ആയും ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,661 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 43,86,379 സാംപിളുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP