Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുധം വാങ്ങുന്നതിൽ സൗദിക്കു പിന്നീൽ രണ്ടാമതായി ഇന്ത്യ; ഏഴു വർഷത്തിനിടെ ചെലവാക്കിയത് 3,400 കോടി ഡോളർ; വാങ്ങിക്കൂട്ടിയത് യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കമുള്ള ആയുധങ്ങൾ

ആയുധം വാങ്ങുന്നതിൽ സൗദിക്കു പിന്നീൽ രണ്ടാമതായി ഇന്ത്യ; ഏഴു വർഷത്തിനിടെ ചെലവാക്കിയത് 3,400 കോടി ഡോളർ; വാങ്ങിക്കൂട്ടിയത് യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കമുള്ള ആയുധങ്ങൾ

വാഷിങ്ടൻ: ആയുധം വാങ്ങിക്കൂട്ടുന്ന വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ സൗദിക്കു പിന്നിലായി ഇന്ത്യയ്ക്കു രണ്ടാം സ്ഥാനം. 2008-2015 കാലഘട്ടത്തിൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ ചെലവഴിച്ചത് 3400 കോടി യുഎസ് ഡോളറാണ്. വിവിധ രാജ്യങ്ങളിൽനിന്ന് പല വിധത്തിലുള്ള ആയുധങ്ങളും ഉപകരണങ്ങളും വിമാനങ്ങളുമാണ് ഇന്ത്യ വാങ്ങിയിട്ടുള്ളത്.

2004 ൽ ഇസ്രയേലിൽ നിന്നു ഫാൽക്കൺ എയർക്രാഫ്റ്റ്, 2005 ൽ ഫ്രാൻസിൽ നിന്നും ആറ് സ്‌കോർപീൻ മുങ്ങിക്കപ്പലുകളടക്കം നിരവധി ആയുധങ്ങൾ, 2008ൽ യുഎസിൽ നിന്ന് ആറ് സി130ജെ ചരക്കുവിമാനങ്ങൾ എന്നിവയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. 2010 ൽ ബ്രിട്ടനുമായി ഒരു ബില്യൺ യുഎസ് ഡോളറിന്റെ ആയുധ ഇടപാടും നടന്നു.

2010 ൽ ഇറ്റലി ഇന്ത്യയ്ക്ക് 12 എഡബ്ല്യൂ101 ഹെലികോപ്റ്ററുകൾ വിറ്റു. 2011 ൽ ഇന്ത്യയുടെ 51 മിറാഷ്-2000 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതിനു ഫ്രാൻസുമായി 2.4 ബില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കി. കൂടാതെ 10 സി-17 ഗ്ലോബ്മാസ്റ്റർ ചരക്കു വിമാനം നവീകരിക്കാൻ യുഎസുമായി 4.1 ബില്യൺ ഡോളറിന്റെ ഇടപാടും നടത്തി.

'കൺവെൻഷനൽ ആംസ് ട്രാൻസ്ഫർ ടു ഡെവലിപ്പിങ് നേഷൻസ് 2008-15' എന്ന പേരിൽ കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ആയുധങ്ങൾക്കായി 34 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചതിലൂടെ സൈനിക രംഗത്ത് വൻ നവീകരണമാണ് ഇന്ത്യ നടത്തിയതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP