Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഷ്മീരിലെ സോഷ്യൽമീഡിയ നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തലെന്ന് ഐക്യരാഷ്ട്രസഭ; ദശകങ്ങൾ പഴക്കമുള്ള കാഷ്മീർ പ്രശ്‌നം സംവാദത്തിലൂടെ പരിഹരിക്കണം; മൗലീകാവകാശങ്ങൾ ലംഘിക്കുന്ന നിരോധനം പിൻവലിക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷൻ

കാഷ്മീരിലെ സോഷ്യൽമീഡിയ നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തലെന്ന് ഐക്യരാഷ്ട്രസഭ; ദശകങ്ങൾ പഴക്കമുള്ള കാഷ്മീർ പ്രശ്‌നം സംവാദത്തിലൂടെ പരിഹരിക്കണം; മൗലീകാവകാശങ്ങൾ ലംഘിക്കുന്ന നിരോധനം പിൻവലിക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷൻ

ന്യൂയോർക്ക്: ജമ്മു കശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനം ഉടനടി പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും ദശകങ്ങൾ പഴക്കമുള്ള കശ്മീർ പ്രശ്നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.

മനുഷ്യാവാകാശങ്ങൾക്ക് വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവനയിലാണ് നിരോധനം പിൻവലിക്കാൻ ആവശ്യപ്പെടുന്നത്.

കൂടുതൽ ആക്രമണങ്ങൾ തടയാൻ സർക്കാർ നടപ്പിലാക്കിയ നിരോധനങ്ങൾ കശ്മീരിലെ മുഴുവൻ ജനങ്ങളുടേയും മൗലികാവകാശങ്ങളെയും ബാധിക്കുന്നതാണെന്നും യുഎൻ വ്യക്തമാക്കുന്നു. സൈന്യം കശ്മീർ ജനതക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്ന പേരിൽ നിരവധി വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP