Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലവിലുള്ളത് ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്ന് മാത്രം; ഇന്ത്യയ്ക്ക് 30 ലക്ഷം ബസുകൾ വേണമെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി

നിലവിലുള്ളത് ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്ന് മാത്രം; ഇന്ത്യയ്ക്ക് 30 ലക്ഷം ബസുകൾ വേണമെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി

ന്യൂഡൽഹി: സാധാരണക്കാരുടെ യാത്രാ ആവശ്യം നിറവേറ്റണമെങ്കിൽ ഇന്ത്യയിൽ 30 ലക്ഷം ബസുകൾ വേണമെന്ന് കേന്ദ്ര ഗതാഗത സെക്രട്ടറി വൈ.എസ്.മാലിക്. നിലവിൽ ഇന്ത്യയിൽ ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്ന് മാത്രമാണുള്ളതെന്നാണ് സർക്കാർ കണക്ക്. അതേസമയം ഗതാഗത മേഖലയിൽ പൊതുഗതാഗത സംവിധാനം വളരെ പിന്നിലാണ്. രാജ്യത്ത് ആകെയുള്ള 19 ലക്ഷം ബസുകളിൽ 2.8 ലക്ഷം മാത്രമാണ് സംസ്ഥാന സർക്കാരുകളുടെയോ പൊതുഗതാഗത സംവിധാനത്തിന്റെയോ കീഴിലുള്ളത്.

സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സർവീസുകൾ പോലും നിലവാരം പുലർത്തുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു വിടവു നിലനിൽക്കുന്നുണ്ടെന്നും മാലിക് കൂട്ടിച്ചേർത്തു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതും ഗതാഗത സംവിധാനത്തിന്റെ പോരായ്മ മൂലമാണെന്നും മാലിക് പറയുന്നു. സർവീസുകളുടെ നിലവാരക്കുറവും ബസുകൾ ലഭ്യമല്ലാത്തതും മൂലമാണു ഗ്രാമ, നഗര മേഖലകളിലുള്ളവർ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ നിർബന്ധിതരായതെന്നാണു ഗതാഗത രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

സ്വന്തമായി വാഹനമില്ലാത്തവരാണ് ഇന്ത്യയിലെ 90 ശതമാനം പേരുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പറയുന്നു. ചൈനയിൽ ആയിരം പേർക്ക് ആറു ബസുള്ളപ്പോൾ ഇന്ത്യയിൽ 10,000 പേർക്ക് നാലു ബസ് മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ പങ്കാളിത്ത ഗതാഗത വ്യവസ്ഥയെയാണ് ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക മാത്രമാണ് നിലവിലുള്ള പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്നു കേന്ദ്രമന്ത്രി നിർദേശിച്ചു.

മെട്രോ റെയിൽവേയുടെയും വാടക കാറുകളുടെയും സംഖ്യയിൽ ആശ്വാസകരമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും ബസുകളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബസ് നിർമ്മാണത്തോടൊപ്പം ഇതിന്റെ സേവനം ഉറപ്പാക്കുന്ന ഒരു കമ്പനി കൂടി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന അഭിപ്രായം വാഹന നിർമ്മാതാക്കളുമായി കേന്ദ്രമന്ത്രി പങ്കുവച്ചിരുന്നു. ടാറ്റയും അശോക് ലെയ്‌ലൻഡും പോലുള്ള കമ്പനികൾ ഈ രീതിയിലുള്ള സേവനം ആരംഭിക്കുകയാണെങ്കിൽ സുഗമമായ പ്രവർത്തനം ഉറപ്പിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP