Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രീൻപീസിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതി റദ്ദാക്കി

ന്യൂഡൽഹി: ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതി റദ്ദാക്കി. ചെന്നൈയിലെ രജിസ്റ്റ്രാർ ഓഫ് സൊസൈറ്റീസ് ആണ് ഗ്രീൻപീസിന്റെ അനുമതി റദ്ദാക്കിയത്. വിദേശഫണ്ടുകളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ സംഘടനയോട് വിശദീകരണം ചോദിക്കാതെയാണ് പ്രവർത്തനാനുമതി റദ്ദാക്കിയതെന്നും ഇതിനെതിരെ കോടതി നടപടി സ്വീകരിക്കുമെന്നും ഗ്രീൻപീസ് ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിനുതാ ഗോപാൽ അറിയിച്ചു. മുൻപ് വിദേശ ഫണ്ടുകളിൽ തിരിമറി ചൂണ്ടിക്കാട്ടി ഗ്രീൻപീസിന്റെ വിദേശഫണ്ടിങ് ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP