Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തിയിൽ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ചുട്ടമറുപടി; ഉറിയിലും രജൗറിയിലും മൂന്നുപാക് സൈനികർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് ഇന്ത്യൻ സൈനികരെ വകവരുത്തിയെന്ന പാക് അവകാശവാദം തള്ളി ഇന്ത്യ; നിയന്ത്രണരേഖയിൽ ശക്തമായ മോർട്ടാർ ആക്രമണം അഴിച്ചുവിട്ട് പാക്പ്രകോപനം

അതിർത്തിയിൽ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ചുട്ടമറുപടി; ഉറിയിലും രജൗറിയിലും മൂന്നുപാക് സൈനികർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് ഇന്ത്യൻ സൈനികരെ വകവരുത്തിയെന്ന പാക് അവകാശവാദം തള്ളി ഇന്ത്യ; നിയന്ത്രണരേഖയിൽ ശക്തമായ മോർട്ടാർ ആക്രമണം അഴിച്ചുവിട്ട് പാക്പ്രകോപനം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ഉറിയിലും രജൗറി മേഖലയിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതോടെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ മൂന്നുപാക് സൈനികർ കൊല്ലപ്പെട്ടു. മൂന്നു ഇന്ത്യൻ സൈനികരെ തങ്ങൾ വകവരുത്തിയതായുള്ള പാക് അവകാശവാദം ഇന്ത്യ തള്ളി.
വ്യാഴാഴ്ച രാവിലെ ഏഴിന് കൃഷ്ണ ഘാട്ടി സെക്ടറിലും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 5.30 വരെ വെടിവയ്പ് തുടർന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. എൻഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാൻ, പാക് സേന ഇന്ന് ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് നിയന്തണരേഖയിൽ അഴിച്ചുവിട്ടത്. ഇന്ത്യ കൃത്യമായ മറുപടിയും കൊടുത്തു. വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ സൈനികരെ വകവരുത്തിയെന്ന് പാക് അവകാശവാദം ഇന്ത്യ തള്ളി. പാക് വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് അവകാശവാദം ഉന്നയിച്ചത്. തങ്ങളുടെ മൂന്നു സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ മറയ്ക്കാനാണ് അതിർത്തിയിൽ ഇന്ത്യ വെടിവെപ്പ് തുടരുന്നത്. നിരവധി ബങ്കറുകൾ ആക്രമണത്തിൽ തകർന്നുവെന്നും, വെടിവെപ്പ് തുടരുകയാണെന്നും മേജർ ജനറൽ പറഞ്ഞു.

എന്നാൽ, പാക്കിസിഥാന്റേത് വെറും കെട്ടുകഥ മാത്രമാണെന്ന് ഇന്ത്യൻ സേന പ്രതികരിച്ചു. നിയന്ത്രണരേഖയിൽ പാക് സൈന്യം കൂടുതൽ സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജമ്മു-കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നാണ് സംഭവം. അതിർത്തിയിൽ ഇന്ത്യയും കനത്ത ജാഗ്രത പുലർത്തി വരുന്നു.

ഇന്ത്യ പാക് അധീന കശ്മീർ ആക്രമിക്കാൻ പദ്ധതിയിടുകയാണെന്നും അന്ത്യം വരെ പോരാടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. പാക് അധീന കശ്മീരിന്റെ 'പ്രധാനമന്ത്രി'യായ രാജ ഫറൂഖ് ഹൈദറും പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാൻ ഖാൻ വിളിച്ചുചേർന്ന പാക് അധീക കശ്മീർ അസംബ്ലിയിൽ, നിയന്ത്രണ രേഖയുടെ പേര് വെടിനിർത്തൽ രേഖയെന്ന് തിരുത്തുമെന്ന് ഹൈദർ പറഞ്ഞു. അസംബ്ലിയിൽ അവതരിപ്പിച്ചശേഷം വിജ്ഞാപനമിറക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1972-ലെ സിംല കരാറിന് മുമ്പ് നിയന്ത്രണ രേഖ അറിയപ്പെട്ടിരുന്നത് വെടിനിർത്തൽ രേഖയെന്നാണ്. ആ പേര് തിരിച്ചുകൊണ്ടുവരുമെന്നാണ് ഭീഷണി.

ആർ.എസ്.എസിനെതിരേ ഇമ്രാൻ ഖാൻ പരസ്യ വിമർശനമുന്നയിച്ചതും ശ്രദ്ധേയമായ കാര്യമാണ്. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ ആർഎസ്എസ്. വിരുദ്ധ പരാമർശം. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആർ.എസ്.എസിന്റെ നിർദ്ദേശപ്രകാരമാണെന്നും ആർഎസ്എസ്. നാസികളെപ്പോലെ അപകടകാരികളാണെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ആർ.എസ്.എസിന്റെ ഈ അജൻഡ കശ്മീരികളെയും പാക്കിസ്ഥാനെയും ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രൈസ്തവരെയും ദളിതുകളെയും മാത്രമല്ല, മുഴുവൻ ഇന്ത്യയെത്തന്നെ ഭയപ്പെടുത്തുന്നതാണെന്ന് ഇമ്രാൻ ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ, കശ്മീർ പ്രശ്നത്തെ ആഗോളവത്കരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇതോടെ, കശ്മീരിനെപ്പറ്റി സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. അതുന്നയിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിൽ നടക്കുന്ന 'മനുഷ്യാവകാശ ലംഘനങ്ങൾ' പുറംലോകത്തെ അറിയിക്കാനുള്ള സുവർണാവസരാണിതെന്നും മോദിയിറക്കിയ അവസാനത്തെ കാർഡ് കശ്മീരിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ഇമ്രാൻ ഖാൻ പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP