Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് ബാധിതൻ രോ​ഗമുക്തി നേടി; ഡൽഹി സാകേതിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ ആശുപത്രി വിട്ടത് ഇന്ന്

രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് ബാധിതൻ രോ​ഗമുക്തി നേടി; ഡൽഹി സാകേതിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ ആശുപത്രി വിട്ടത് ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നു. രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആൾ രോഗമുക്തി നേടി. ഡൽഹി സാകേതിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോ​ഗിയാണ് സുഖം പ്രാപിച്ചത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് 49 വയസ്സുകാരനായ രോഗി ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ആയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

പ്ലാസ്മ തെറാപ്പിയെ തുടർന്ന് രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. നാല് ദിവസത്തിനുള്ളിൽ വെന്റിലേറ്റർ മാറി. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതായി ആശുപത്രിയിലെ ഡോക്ടറായ ഡോ. ഒമേന്ദർ സിങ്. ഡോ. ദേവേൻ ജുനേജ, ഡോ. സംഗീത പതക് എന്നിവർ വ്യക്തമാക്കി.

ഏപ്രിൽ നാലിനാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ നില ഗുരുതരമായിരുന്നു. കടുത്ത ന്യുമോണിയയും ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളും ഇയൾക്കുണ്ടായിരുന്നു. ഏപ്രിൽ 8 മുതൽ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യസ്ഥിതിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് വീട്ടുകാരുടെ അഭ്യർത്ഥന പ്രകാരമാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. പ്ലാസ്മ ദാതാവിനെ കുടുംബം തന്നെയാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുൻപ് കോവിഡ് രോഗം ഭേദമായ ദാതാവിനെയാണ് തിരഞ്ഞെടുത്തത്.

കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് "കോൺവാലസെൻറ് പ്ലാസ്മ തെറാപ്പി". ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആൻറിബോഡി ചികിത്സയിലുള്ള കൊവിഡ് 19 രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ ഉണ്ടാകും.

രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടർന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളിൽ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ രീതിക്ക് അനുകൂല ഫലമാണ് ലഭിക്കുന്നത്. ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയകരമാണെന്നാണ് വിവിധ ശാസ്ത്രജ്ഞന്മാർ അറിയിക്കുന്നത്. രോഗം ഭേദമായവരിൽനിന്ന് എടുത്തു കുത്തിവെച്ച ആൻറിബോഡി ചികിത്സ പരീക്ഷിച്ച പത്തുപേരിലും വിജയകരമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP