Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗാനുരാഗികൾക്കുള്ള ലോകസൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി യുവാവിനെയും കുടുംബത്തെയും കാണാനില്ല; 28കാരനും കുടുംബവും ഒളിവിൽ പോയത് സമുദായ ഭീഷണിയെ തുടർന്ന്

സ്വവർഗാനുരാഗികൾക്കുള്ള ലോകസൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി യുവാവിനെയും കുടുംബത്തെയും കാണാനില്ല; 28കാരനും കുടുംബവും ഒളിവിൽ പോയത് സമുദായ ഭീഷണിയെ തുടർന്ന്

മിസ്റ്റർ ഗേ ലോക സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മലയാളി യുവാവിനെയും കുടുംബത്തെയും കാണാനില്ലെന്ന് റിപ്പോർട്ട്. പുരുഷ സ്വവർഗ്ഗാനുരാഗികൾക്കായുള്ള വാർഷിക സൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താഹിർ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയുമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.

28കാരനായ താഹിർ മിസ്റ്റർ ഗേ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത് വാർത്തയായതിന് ശേഷം പ്രദേശത്തെ പള്ളിയിൽ പ്രാർത്ഥിക്കുന്നതിൽ നിന്നും കുടുംബത്തെ വിലക്കിയിരുന്നതായും സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. താഹിറിന്റെ കൊച്ചിയിലും കോട്ടയത്തും ഉള്ള വീടുകളിൽ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നെങ്കിലും ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഞായറാഴ്ച രാവിലെ മുതൽ താഹിറിനെയും കുടുംബത്തെയും കാണാനില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ഡിഎൻഎ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. താഹിറിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ ആശങ്കയുണ്ടെന്ന് സ്വവർഗ്ഗരതിക്കാർക്കായുള്ള സംഘടനയായ ക്വീരളയിൽ അംഗമായ ജിജോ കുര്യാക്കോസ് പറഞ്ഞതായും ഡിഎൻഎ റിപ്പോർട്ട് ചെയ്തു.

താഹിറിന്റെ ഫേസ്‌ബുക്ക് പേജിൽ മിസ്റ്റർ ഗെ മത്സരത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. താഹിറിനെ ഫോണിലും കിട്ടുന്നില്ലെന്നാണു വിവരം. സമുദായത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമായിരിക്കാം താഹിറും കുടുംബവും ഒളിവിൽ പോയതെന്നും ജിജോ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ നിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ താഹിർ ഒരു മോഡൽ കൂടിയാണ്. എട്ടാം ക്ലാസു മുതൽ സ്വവർഗ്ഗ ലൈംഗികത സംബന്ധിച്ച് ബോധവാനായിരുന്നെന്നും കുടുംബാംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും കഴിഞ്ഞ ശനിയാഴ്ച ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ താഹിർ പറഞ്ഞിരുന്നു.

എന്താണ് താഹിറിന് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് മിസ്റ്റർ ഗെ വേൾഡ് ഇന്ത്യ ഡയറക്ടറും 2013ലെ മിസ്റ്റർ ഗെയുമായിരുന്ന നോളൻ ലൂയിസ് പറഞ്ഞത്. മത്സരത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുമ്പ് ഈ ആഴ്ച താഹിർ മുംബൈയിലേക്ക് വരേണ്ടതായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നോളൻ പറഞ്ഞു. ഇസ്ലാമിക നിയമവും ഭരണഘടനയും സ്വവർഗ്ഗരതിയെ അംഗീകരിക്കുന്നില്ല. പക്ഷേ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേരള സർക്കാരിന്റെ കടമയാണെന്നും മത്സരത്തിൽ താഹിർ പങ്കെടുക്കുമെന്ന് ഉറപ്പുവരുത്തുമെന്നും സാമൂഹ്യക്ഷേമമന്ത്രിയും ലീഗ് നേതാവുമായ എം കെ മുനീർ അറിയിച്ചതായും ഡിഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP