Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചൽ കുമാർ ജ്യോതി ജൂലൈ ആറിന് ചുമതല ഏൽക്കും; നിയമനം നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്ക്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചൽ കുമാർ ജ്യോതി ജൂലൈ ആറിന് ചുമതല ഏൽക്കും; നിയമനം നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്ക്

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണറായിരുന്ന അചൽകുമാർ ജ്യോതിയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂലൈ ആറിന് അദ്ദേഹം ചുമതല ഏൽക്കും. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു അചൽ കുമാർ ജ്യോതി. മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം 2015, മെയ് അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി അചൽ കുമാർ നിയമിതനായത്.

ഗുജറാത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013-ലാണ് സർവീസിൽ നിന്നു വിരമിച്ചത്. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അചൽ കുമാർ ജ്യോതി. ഒരു വർഷത്തെ കാലാവധിയാണ് അചൽ കുമാർജ്യോതിക്ക് ഉള്ളത്. അടുത്ത വർഷം 65 വയസ് തികയുമെന്നതിനാൽ ഈ സ്ഥാനത്ത് നിന്നും വിരമിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP