Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിരോധ രംഗത്ത് മറ്റൊരു വിജയച്ചുവട്; വിജയകരമായി പരീക്ഷിച്ചത് മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം; ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം നടന്നത് കുർണൂലിൽ

പ്രതിരോധ രംഗത്ത് മറ്റൊരു വിജയച്ചുവട്; വിജയകരമായി പരീക്ഷിച്ചത് മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം; ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം നടന്നത് കുർണൂലിൽ

മറുനാടൻ മലയാളി ബ്യൂറോ

കുർണൂൽ: പ്രതിരോധ രംഗത്ത് ഇന്ത്യക്ക് മറ്റൊരു വിജയച്ചുവട് കൂടി. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുൻനിർത്തി തയ്യാറാക്കിയതാണിത്. അതിശക്തമായ ആക്രമണ രീതിയിൽ തന്നെ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

2021ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകൾ നിർമ്മിച്ചു നൽകി സൈന്യത്തിന് കൈമാറുമെന്നാണ് ഡിആർഡിഒയുടെ വാഗ്ദാനം. ടാങ്ക് വേധ മിസൈലുകൾ നിർമ്മിച്ചുനൽകാൻ ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞവിലയിൽ ടാങ്ക് വേധ മിസൈൽ നിർമ്മിച്ചുനൽകാമെന്ന് ഡിആർഡിഒ അറിയിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ഇസ്രയേലിൽനിന്ന് 500 മില്യൺ ഡോളറിന്റെ ടാങ്ക് വേധ മിസൈൽ വാങ്ങാനുള്ള കരാറിൽനിന്ന് ഇന്ത്യ പിന്മാറിയിരുന്നു. വിഇഎം ടെക്നോളജീസുമായി ചേർന്നാണ് ഡിആർഡിഒ ടാങ്ക് വേധ മിസൈലുകൾ വികസിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അഹമ്മദ് നഗറിലും മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP