Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലിനീകരണത്തിന്റെ കാര്യത്തിൽ ആദ്യ മുപ്പത് സ്ഥാനവും ഏഷ്യൻ നരഗങ്ങൾക്ക്; പട്ടികയിലെ 22 എണ്ണവും ഇന്ത്യൻ നഗരങ്ങൾ; അഞ്ച് ചൈനീസ് നഗരങ്ങളും രണ്ട് പാക് നഗരങ്ങളും പട്ടികയിൽ; ഏറ്റവും അധികം മലിനീകരണമുള്ള രാജ്യം ബംഗ്ലാദേശ്

മലിനീകരണത്തിന്റെ കാര്യത്തിൽ ആദ്യ മുപ്പത് സ്ഥാനവും ഏഷ്യൻ നരഗങ്ങൾക്ക്; പട്ടികയിലെ 22 എണ്ണവും ഇന്ത്യൻ നഗരങ്ങൾ; അഞ്ച് ചൈനീസ് നഗരങ്ങളും രണ്ട് പാക് നഗരങ്ങളും പട്ടികയിൽ; ഏറ്റവും അധികം മലിനീകരണമുള്ള രാജ്യം ബംഗ്ലാദേശ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മലിനീകരണമെന്നത് ദക്ഷിണേഷ്യൻ നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഇതിൽ തന്നെ മുന്നിൽ ഇന്ത്യയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യൻ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതിൽ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു.ഹരിയാനയിലാണ് ഗുരുഗ്രാം. ഐക്യുഎയർ എയർവിഷ്വൽ എന്ന ഏജൻസിയും ഗ്രീൻപീസും ചേർന്നാണ് പഠനം നടത്തിയത്

മലിനീകരണത്തിന്റെ തോതിൽ രണ്ടാം സ്ഥാനത്തുള്ളത് ഉത്തർ പ്രദേശിലെ ഗസ്സിയാബാദ് ആണ്. ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താൽ അതിൽ 22ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാക്കിസ്ഥാനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടൺ നഗരം എട്ടാം സ്ഥാനത്തും പാക്കിസ്ഥാനിലെ ലാഹോർ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകൾക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാക്കിസ്ഥാൻ രണ്ടാമതും അഫ്ഗാനിസ്ഥാൻ നാലാമതുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP