Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് മല്യയെ മാത്രമല്ല, സാമ്പത്തിക തട്ടിപ്പു നടത്തിയ മുങ്ങിയ 58 പേരെ തിരികെയെത്തിക്കാൻ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ; സാമ്പത്തിക കുറ്റവാളികളെ വിട്ടുകിട്ടാൻ യുഎഇ, യുകെ, ബൽജിയം, ഈജിപ്റ്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളോട് അഭ്യർത്ഥിച്ച് വിദേശ മന്ത്രാലയം

വിജയ് മല്യയെ മാത്രമല്ല, സാമ്പത്തിക തട്ടിപ്പു നടത്തിയ മുങ്ങിയ 58 പേരെ തിരികെയെത്തിക്കാൻ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ; സാമ്പത്തിക കുറ്റവാളികളെ വിട്ടുകിട്ടാൻ യുഎഇ, യുകെ, ബൽജിയം, ഈജിപ്റ്റ്, അമേരിക്ക തുടങ്ങിയ  രാജ്യങ്ങളോട് അഭ്യർത്ഥിച്ച് വിദേശ മന്ത്രാലയം

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി സർക്കാരിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന കൂടുതൽ പേരെ തിരികെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി കേന്ദ്രസർക്കാർ. നിലവിൽ വിജയ് മല്യയെ യുകെയിൽ നിന്നു ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിൽ, ഇത്തരത്തിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യം വിട്ട 58 പേരെ തിരികെ എത്തിക്കാൻ സർക്കാർ ശ്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, ചേതൻ സന്ദേസര, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്ടർ അഴിമതിക്കേസിലെ ഇടനിലക്കാരൻ ഗൈഡോ റാൽഫ് ഹഷ്‌കെ, കാർലോ ജെറോസ എന്നിവരേയും വിട്ടു കിട്ടാൻ സർക്കാർ ആവശ്യപ്പെടും. ഇവർക്കെതിരേ അന്താരാഷ്ട്ര ലുക്കൗട്ട് നോട്ടീസും ഇന്റർപോൾ റെഡ് അലർട്ടും നൽകിയിട്ടുണ്ട്.

രാജ്യം വിട്ട 58 പേരിൽ പതിനെട്ടുപേരെ വിട്ടുകിട്ടാൽ ഇപ്പോൾത്തന്നെ സിബിഐ ഉൾപ്പെടെയുള്ള മറ്റ് അന്വേഷണ ഏജൻസികൾ വിവിധ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചിട്ടുണ്ട്. യു എ ഇ, യുകെ, ബൽജിയം, ഈജിപ്റ്റ്, അമേരിക്ക, ആന്റിഗ്വ, ബാർബുഡ തുടങ്ങിയ രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോടതികളിലെല്ലാം ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കേസുകളും നിലവിലുണ്ട്.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനു പുറമേ മറ്റ് ഇടനിലക്കാരെയും ഇന്ത്യയിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗൈഡോ റാൽഫ് ഹഷ്‌കെ, കാർലോ ജെറോസ എന്നിവരെ വിട്ടുകിട്ടാൻ ഇറ്റലിക്ക് ഒക്ടോബറിൽ പുതിയ വിട്ടുകിട്ടൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പാർലമന്റിനെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP