Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയിൽ ഇന്ത്യൻ സൈനികരുടെ 'ആകാശച്ചാട്ടം';മോസ്‌കോയിലെ 255 സർവീസസ് ചെബർക്കുളിൽ അഭ്യാസപ്രകടനം നടത്തി കരസേനയുടെ പാരാ-കമാൻഡോസ്; പരിപാടിയിൽ ഉടനീളം നടത്തിയത് ഭീകര വിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ; പരിപാടിയുടെ വീഡിയോ വൈറൽ

റഷ്യയിൽ ഇന്ത്യൻ സൈനികരുടെ 'ആകാശച്ചാട്ടം';മോസ്‌കോയിലെ 255 സർവീസസ് ചെബർക്കുളിൽ അഭ്യാസപ്രകടനം നടത്തി കരസേനയുടെ പാരാ-കമാൻഡോസ്; പരിപാടിയിൽ ഉടനീളം നടത്തിയത് ഭീകര വിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ; പരിപാടിയുടെ വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌ക്കോ: റഷ്യയുടെ ആകാശത്ത് ഇന്ത്യൻ സൈനികർ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) നടത്തിയ പീസ് മിഷൻ എകസർസൈസിന്റെ ഭാഗമായാണ് ഇന്ത്യൻ കരസേനയുടെ പാരാ- കമാൻഡോസ് ആകാശ ചാട്ടം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.ഒന്നിന് പുറമേ ഒന്നായി ഇന്ത്യൻ സൈനികർ വിമാനത്തിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവാഴ്‌ച്ച റഷ്യയിലെ 255 സർവീസസ് ചെബർക്കുളിൽ വച്ചാണ് അഭ്യാസം നടത്തിയത്.

എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങൾ ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് നടന്നത്. ഭീകരവിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നത്.എസ്.സി.ഒയിൽ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവർത്തനവും പരിപോഷിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രവർത്തനം എന്നീ ലക്ഷ്യങ്ങളാണ് സൈനിക അഭ്യസത്തിനു പിന്നിലുള്ളത്. ഓഗസ്റ്റ് 30 ന് ഇന്ത്യൻ സൈനികർ റഷ്യയിൽ നിന്ന് തിരിച്ചെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP