Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ മുൻനിരയിൽ കൊഹ്ലിക്കൊപ്പം അനുഷ്‌ക; ബി.സി.സി.യുടെ ട്വീറ്റിനെതിരെ ആരാധകരുടെ പ്രതിഷേധം; ഉപനായകനെ പിന്നിലാക്കി അനുഷ്‌കയെ പ്രതിഷ്ഠിച്ചത് എന്തിനെന്ന് ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ മുൻനിരയിൽ കൊഹ്ലിക്കൊപ്പം അനുഷ്‌ക; ബി.സി.സി.യുടെ ട്വീറ്റിനെതിരെ ആരാധകരുടെ പ്രതിഷേധം; ഉപനായകനെ പിന്നിലാക്കി അനുഷ്‌കയെ പ്രതിഷ്ഠിച്ചത് എന്തിനെന്ന് ക്രിക്കറ്റ് പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക്ക ശർമ്മയ്ക്ക് നേരെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സന്ദർശിച്ച ഇന്ത്യൻ ടീം അംഗങ്ങൾക്കൊപ്പം അനുഷ്‌ക ഭർത്താവ് വിരാട് കോഹ്‌ളിക്കൊപ്പം മുൻ നിരയിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വിവാദമായത്. ഇന്ത്യൻ ഹൈക്കമ്മീഷ്ണർക്കൊപ്പം നിൽക്കുന്ന ടീം അംഗങ്ങളിൽ അനുഷ്‌ക മുൻനിരയിൽ നിൽക്കുന്ന ചിത്രം ബി.സി.സിഐ പങ്കുവെച്ചതിന് പിന്നാലെയാണ് ചിത്രം വിവാദത്തിലായത്. ബി,സി.സി.സിയെയുടെ ട്വിറ്റ് ചെയ്ത ചിത്രത്തിന് താഴെ ആരാധകരുടെ പ്രതിഷേധവും വിമർശനവുമാണ് പ്രതിഫലിക്കുന്നത്.

ചിത്രത്തിൽ ഉപനായകൻ അജിങ്ക്യാ രഹാനെ ഏറ്റവും പിൻനിരയിലാണ് നിൽക്കുന്നത്. ടീം അംഗം പോലും അല്ലാത്ത ഒരു നടിയെ ഇത്തരത്തിൽ മുഖ്യസ്ഥാനത്ത് നിർത്തി ചിത്രം പകർത്തുന്നത് മര്യാദലംഘിക്കുന്ന പരിപാടിയാണെന്നും ബിസി.സിഐയെ കുറ്റപ്പെടുത്തുന്നു. ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ പോയാൽ അന്തിമ ഇലവനിൽ അനുഷ്‌ക്ക കളിക്കുമോയെന്നാണ് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നത്. അനുഷ്‌ക്ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുള്ളത്. മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങിൽ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലർ ചോദിക്കുന്നു.

ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബിസിസിഐ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കോഹ്ലിക്കൊപ്പം അനുഷ്‌ക്കയും എപ്പോഴും അനുഗമിക്കാറുണ്ട്. നേരത്തെ കോഹ്ലി മോശം പ്രകടനം കാഴ്‌ച്ചവെക്കുമ്പോഴെല്ലാം ഗ്യാലറിയിൽ അനുഷ്‌ക്കയുണ്ടെങ്കിൽ അവർക്ക് നേരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്താറുണ്ട്. ഇതിനെതിരെ കോഹ്ലി തന്നെ പരസ്യമായി പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP