Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക സ്ഥിതി നിലവാരത്തിൽ രാജ്യത്തെ മുസ്ലിംകൾ വളരെ പിന്നിൽ; ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥ ആഫ്രോ അമേരിക്കൻ വംശജരേക്കാൾ കഷ്ടമെന്ന് പഠന റിപ്പോർട്ട്

സാമൂഹിക സ്ഥിതി നിലവാരത്തിൽ രാജ്യത്തെ മുസ്ലിംകൾ വളരെ പിന്നിൽ; ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥ ആഫ്രോ അമേരിക്കൻ വംശജരേക്കാൾ കഷ്ടമെന്ന് പഠന റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിംകൾ സാമൂഹിക സ്ഥിതി നിലവാരത്തിൽ വളരെ പിറകിലെന്ന് പഠനം. തലമുറകൾ മാറിയിട്ടും ഇന്ത്യയിലെ മുസ്ലീകംളുടെ നിലവാരത്തിൽ പുരോഗതിയില്ലെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1950 മുതൽ ഇതുവരെയുള്ള വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതി പരിഗണിക്കുമ്പോൾ മുസ്ലിംകൾ വളരെ പിന്നിലാണ്. യു.എസിലെ മിശ്രവിഭാഗക്കാരായ ആഫ്രോ അമേരിക്കക്കാരിലും മോശം അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്ലിങ്ങൾ എന്നും പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു

സാമൂഹികസ്ഥിതി നിലവാരസൂചികയിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾ മുസ്ലിങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തി. മാത്രമല്ല, അവർ പൊതുസമൂഹവുമായി കൂടുതൽ അടുത്തതായും റിപ്പോർട്ട് വിലയിരുത്തുന്നു. ലോകബാങ്ക്, മസാച്യുസെറ്റ്സ് സാങ്കേതിക സർവകലാശാല, അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ രാജ്യത്തെ 5,600 ഗ്രാമങ്ങളും 2,300 നഗരങ്ങളും ആധാരമാക്കിയാണു പഠനം നടന്നത്. ഇന്ത്യയിലെ വിവിധ സാമൂഹികവിഭാഗങ്ങളിൽ തലമുറകളിലൂടെ സംക്രമിക്കുന്ന സാമൂഹികസ്ഥിതി നിലവാരത്തെ (ഇന്റർ ജനറേഷണൽ മൊബിലിറ്റി) കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

അമേരിക്കയിൽ താഴേത്തട്ടിൽ ജനിക്കുന്നവരിൽ 34 ശതമാനത്തിന് വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങളിൽ അത് 28 ശതമാനത്തിനു മാത്രമാണ്. വളരെ മോശം അവസ്ഥയാണിതെന്നു വിശേഷിപ്പിക്കുന്ന പഠനം, ദക്ഷിണേന്ത്യയും രാജ്യത്തെ നഗരപ്രദേശങ്ങളും ശരാശരി വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലാണെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഉയർന്ന ജാതിയിലും മറ്റുപിന്നാക്ക ജാതി (ഒ.ബി.സി.)യിലുമുള്ളവരുടെ സാമൂഹികസ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നുജീവിതനിലവാരത്തിലും സാമ്പത്തികാവസ്ഥയിലുമുണ്ടായ മാറ്റങ്ങൾ പരിശോധിച്ചാണ് തലമുറകളിലൂടെ വരുന്ന സാമൂഹികസ്ഥിതി നിലവാരം അളക്കുന്നത്. ദീർഘകാലത്തിനിടയ്ക്ക് ഓരോ വിഭാഗങ്ങൾക്കും എത്രത്തോളം അവസരം ലഭിക്കുന്നെന്ന് മനസ്സിലാക്കാൻ പറ്റിയ ഏറ്റവും ഫലപ്രദമായ മാർഗമാണിത്. അതേസമയം, സമ്പത്തും വിദ്യാഭ്യാസവും മാത്രം സാമൂഹികപുരോഗതിയുടെ അളവുകോലായി കണക്കാക്കുന്നതിലെ പോരായ്മകളും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP