Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലാക്കോട്ട് തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെച്ചിരുന്ന പാക്ക് അന്തർവാഹിനി 'മുങ്ങി'; പാക്കിസ്ഥാന്റെ പിഎൻഎസ് സാദ് കണ്ടെത്താൻ ഇന്ത്യൻ നാവിക സേന വിന്യസിച്ചത് 60 യുദ്ധക്കപ്പലുകൾ; അന്തർവാഹിനികളുടേയും സാറ്റലൈറ്റിന്റെയും സഹായത്തോടെയുള്ള അന്വേഷണത്തിൽ മുങ്ങിക്കപ്പൽ 'പൊങ്ങിയ'തെവിടെയെന്ന് കണ്ടെത്തി; പാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്ത് സാദ് 'ഒളിപ്പിച്ചുവെന്ന്' തെളിഞ്ഞത് 21 ദിവസത്തിന് ശേഷം

ബാലാക്കോട്ട് തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെച്ചിരുന്ന പാക്ക് അന്തർവാഹിനി 'മുങ്ങി'; പാക്കിസ്ഥാന്റെ പിഎൻഎസ് സാദ് കണ്ടെത്താൻ ഇന്ത്യൻ നാവിക സേന വിന്യസിച്ചത് 60 യുദ്ധക്കപ്പലുകൾ; അന്തർവാഹിനികളുടേയും സാറ്റലൈറ്റിന്റെയും സഹായത്തോടെയുള്ള അന്വേഷണത്തിൽ മുങ്ങിക്കപ്പൽ 'പൊങ്ങിയ'തെവിടെയെന്ന് കണ്ടെത്തി; പാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്ത് സാദ് 'ഒളിപ്പിച്ചുവെന്ന്' തെളിഞ്ഞത് 21 ദിവസത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യ തപ്പി നടന്നിരുന്നത് മറ്റൊന്നാണ്. പാക്കിസസ്ഥാന്റെ അപകടകാരിയായ മുങ്ങിക്കപ്പൽ പിഎൻഎസ് സാദിനായിട്ടുള്ള തിരച്ചിലിനായി അന്തർ വാഹിനികളടക്കം 60 യുദ്ധ കപ്പലുകളാണ് പലയിടങ്ങളിലായി ഇന്ത്യൻ നാവിക സേന വിന്യസിച്ചിരുന്നത്. എന്നാൽ ഏറെ നാളായി ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന പാക്കിസ്ഥാന്റെ അത്യാധുനിത അഗോസ്റ്റാ ക്ലാസ് അന്തർവാഹിനി പിഎൻഎസ് സാദ് പാക്കിസ്ഥാന്റെ തന്നെ സമുദ്രാതിർത്തിയിൽ നിന്നും കാണാതാകുകയായിരുന്നു.

മറ്റ് മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് നോക്കിയാൽ എയർ ഇൻഡിപ്പെൻഡെന്റ് പ്രോപ്പൽഷൻ സംവിധാനമുള്ള കപ്പലാണ് സാദ്. അതായത് സാധാരണ മുങ്ങിക്കപ്പലുകളേക്കാളും കൂടുതൽ ദിനം സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഈ കപ്പലിനെ വിന്യസിക്കാൻ സാധിക്കും. പാക്ക് സുമദ്രാതിർത്തിയിൽ സാദ് കിടന്ന ഭാഗം കൃത്യമായി നിർണ്ണയിച്ചതിൽ ഈ ഭാഗത്ത് നിന്നും കപ്പലിന് ഗുജറാത്ത് തീരത്ത് വെറും മൂന്നു ദിവസം കൊണ്ടും പടിഞ്ഞാറൻ മുംബൈ തീരത്ത് വെറും അഞ്ചു ദിവസം കൊണ്ടും എത്താൻ സാധിക്കും. മാത്രമല്ല ഇന്ത്യൻ സമുദ്രാതിർത്തിയിൽ സാദ് കടന്നു കൂടിയാൽ വേണ്ടതായ പ്രതിരോധ മാർഗങ്ങൾ നാവിക സേന മുൻകൂട്ടി തീരുമാനിച്ചിരുന്നു.

അടിയന്തരമായി തിരിച്ചടി നൽകേണ്ടി വന്നേക്കുമെന്ന സാധ്യത മണത്തതിനാൽ ഇന്ത്യയുടെ ന്യൂക്ലിയർ അന്തർവാഹിനിയായ ഐഎൻഎസ് ചക്രയും പാക്ക് അന്തർവാഹിനി കിടന്നിരുന്ന പ്രദേശത്തിന് സമീപത്തായി വിന്യസിച്ചിരുന്നു. എന്നാൽ 21 ദിവസത്തെ തിരച്ചിലിന് ശേം സാദ് കപ്പൽ പാക്കിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്ത് സുരക്ഷിത സ്ഥലത്ത് എത്തിച്ചിരുന്നതായും കണ്ടെത്തി. അന്തർവാഹിനികളിലെ റഡാർ സംവിധാനങ്ങൾക്ക് പുറമേ സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചും സാദ് കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തിയിരുന്നു.

വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും ആണവപോർമുന വഹിക്കുന്ന അന്തർവാഹിനി ചക്രയും അടക്കം അറുപതോളം യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിച്ചിരുന്നുവെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റൻ ഡി.കെ. ശർമ നേരത്തെ വ്യക്തമാക്കിയിരുന്നു. നാവികാഭ്യാസത്തിൽ പങ്കെടുത്തിരുന്ന നാവികസേനയുടെ 60 യുദ്ധക്കപ്പലുകളും തീരരക്ഷാ സേനയുടെ 12 യുദ്ധക്കപ്പലുകളും 60 യുദ്ധവിമാനങ്ങളും പരിശീലന സ്ഥലത്തുനിന്ന് സൈനികവിന്യാസത്തിലേക്കു മാറ്റിയിരുന്നുവെന്നും ശർമ അറിയിച്ചു.

ജനുവരി 19 മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ച സൈനികാഭ്യാസം മാർച്ച് 10-നായിരുന്നു സമാപിക്കേണ്ടത്. എന്നാൽ ഫെബ്രുവരി 14-ന് പുൽവാമാ ആക്രമണത്തെ തുടർന്നാണ് പരിശീലനം നിർത്തിവച്ച് അന്തർവാഹിനകളും യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉത്തര അറബിക്കടലിൽ വിന്യസിച്ചത്. ട്രോപെക്സ് എന്നായിരുന്നു പരിശീലന പരിപാടിക്ക് പേരിട്ടിരുന്നത്.

ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷൻ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു. ബാലാക്കോട്ടേയ്ക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കും മുൻപ് തന്നെ പാക്കിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.

മണിക്കൂറുകൾക്ക് മുൻപ് തന്നെ പാക്കിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകർത്തെറിഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകളോളം പാക്കിസ്ഥാൻ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്‌ലിജൻസ് ഏജൻസി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ആക്രമണത്തിനു മുൻപ് പാക്കിസ്ഥാന്റെ അതിർത്തിയിലെ അതിർത്തിയിലെ റഡാറുകൾ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാർഫയർ സിസ്റ്റം എന്ന സോഫ്‌റ്റ്‌വെയർ സംവിധാനം സാധാരണയായി ഇന്ത്യൻ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, ശത്രുക്കളുടെ റഡാർ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകർക്കാൻ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങൾ പാക്കിസ്ഥാൻ ഏറെ ചർച്ച ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP