Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രെയിനുകളിൽ മസാജ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കം റയിൽവെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന്; ട്രെയിനുകളിലെ തിരുമ്മൽ സംസ്‌കാരത്തിന് എതിരെന്ന് ബിജെപി നേതാക്കൾ; പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനിരുന്നത് ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ

ട്രെയിനുകളിൽ മസാജ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കം റയിൽവെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന്; ട്രെയിനുകളിലെ തിരുമ്മൽ സംസ്‌കാരത്തിന് എതിരെന്ന് ബിജെപി നേതാക്കൾ; പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനിരുന്നത് ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ട്രെയിനുകളിൽ മസാജ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കം റയിൽവെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന്. ബിജെപി നേതാക്കളുടെ എതിർപ്പിനെ തുടർന്ന് 39 ട്രെയിനുകളിൽ മസാജ് സർവീസ് ആരഭിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ലോക്‌സഭ മുൻ സ്പീക്കർ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കൾ ഈ തീരുമാനം ഭാരതീയ സംസ്‌കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു.

പദ്ധതിക്കെതിരെ ബിജെപി നേതാവും ഇൻഡോർ എംപിയുമായ ശങ്കർ ലാൽവാനി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്‌ഗോയലിന്കത്തയച്ചിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തിൽ ട്രെയിനുകളിൽ മസാജ്‌സേവനം നൽകുന്നത് ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പശ്ചിമ റെയിൽവേ മേഖലയിലെ രത്‌ലാം ഡിവിഷന്റേതായിരുന്നു വരുമാനം വർധിപ്പിക്കാനായി പുതിയ പദ്ധതിക്ക് രൂപം കൊടുത്തത്. ഇൻഡോറിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ ഇത് ആദ്യം നടപ്പാക്കാനും വിജയകരമാണെങ്കിൽ വ്യാപിപ്പിക്കാനുമായിരുന്നു ഉദ്ദേശ്യം. മൂന്നു പാക്കേജുകളിലായി യഥാക്രമം 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയായിരുന്നു നിരക്കു നിശ്ചയിച്ചിരുന്നത്. തല, കഴുത്ത്, കാൽ എന്നിവിടങ്ങളിൽ 15 മുതൽ 20 മിനിറ്റു വരെ മസാജാണ് ഉദ്ദേശിച്ചിരുന്നത്.

ഡെറാഡൂൺ-ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂഡൽഹി -ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ അമൃത്സർ എക്സ്‌പ്രസ് (19325) തുടങ്ങി 39 ട്രെയിനുകളിലാണ് ആദ്യ ഘട്ടത്തിൽ മസാജ് സേവനം നൽകാൻ റയിൽവെ തീരുമാനിച്ചിരുന്നത്.

പുതിയ പദ്ധതി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർത്തുമെന്നായിരുന്നു റെയിൽവെയുടെ വാദം. ഈ മാസം തന്നെ മസാജ് സർവ്വീസ് ആരംഭിക്കാനായിരുന്നു പദ്ധതി. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്ത് മസാജ് ചെയ്യുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP