Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; സന്ദീപ് സിങ് കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെ: സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത മോഷ്ടാക്കൾ വെടിയുതിർത്തു

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; സന്ദീപ് സിങ് കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെ: സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത മോഷ്ടാക്കൾ വെടിയുതിർത്തു

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി ജാക്‌സൺ സിറ്റിയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യൻ യുവാവ് മരിച്ചു. ജലന്ദർ സ്വദേശിയായ സന്ദീപ് സിങ് ആണ് മരിച്ചത്. 21 വയസ്സുണ്ട്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിനു മുന്നിൽ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്.

സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കൾ വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP