Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡിഗോ എയർലൈൻസിൽ മെഗാ ആനിവേഴ്‌സറി സെയിൽ; യാത്ര നിരക്കിൽ വൻ കിഴിവ്; ലക്ഷ്യം നാല് ദിവസം കൊണ്ട് 12 ലക്ഷം സീറ്റുകളുടെ വിൽപ്പന; ഓഫർ 2019 മാർച്ച് 30 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്

ഇൻഡിഗോ എയർലൈൻസിൽ മെഗാ ആനിവേഴ്‌സറി സെയിൽ; യാത്ര നിരക്കിൽ വൻ കിഴിവ്; ലക്ഷ്യം നാല് ദിവസം കൊണ്ട് 12 ലക്ഷം സീറ്റുകളുടെ വിൽപ്പന; ഓഫർ 2019 മാർച്ച് 30 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്

മുംബൈ:യാത്ര നിരക്കിൽ വൻ കിഴിവുമായി ഇൻഡിഗോ എയർലൈൻസ്. മെഗാ ആനിവേഴ്‌സറി സെയിൽ എന്ന പേരിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിലായി 12 ലക്ഷം സീറ്റുകൾ നാലുദിവസംകൊണ്ടു വിറ്റഴിക്കാനാണ് ഇൻഡിഗോയുടെ വിലക്കുറവ് പദ്ധതി. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് ഓഫർ. 1212 രൂപയിലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ജൂലൈ 25 മുതൽ 2019 മാർച്ച് 30 വരെ നിലവിലെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓഫറിനു പുറമേ, എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 3000 രൂപ നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അഞ്ചു ശതമാനം കാഷ്ബാക്ക് ലഭിക്കുന്ന പദ്ധതിയും ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP