Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയറുകളിലൊരെണ്ണം പൊട്ടിത്തെറിച്ചു; നടി റോജ സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയറുകളിലൊരെണ്ണം പൊട്ടിത്തെറിച്ചു; നടി റോജ സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹൈദരാബാദ്: നടിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവും എംഎ‍ൽഎയുമായ റോജ സഞ്ചരിച്ച ഇൻഡിഗോ വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകളിലൊരെണ്ണം പൊട്ടിത്തെറിച്ചെങ്കിലും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. തിരുപ്പതിയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു വിമാനം. ഇറങ്ങുന്നതിനിടെ വലിയ ശബ്ദത്തോടെ ടയർ പൊട്ടുകയായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ കുടുങ്ങി. റോജയടക്കം 72യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP