Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശുചിത്വ നഗരങ്ങളിൽ ഇൻഡോർ ഒന്നാമത്; കേരളത്തിന്റെ മാനം കാത്ത് കോഴിക്കോട് 254-ാം സ്ഥാനത്ത്; ഭോപ്പാൽ, വിശാഖപട്ടണം, സൂറത്ത് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ

ശുചിത്വ നഗരങ്ങളിൽ ഇൻഡോർ ഒന്നാമത്; കേരളത്തിന്റെ മാനം കാത്ത് കോഴിക്കോട് 254-ാം സ്ഥാനത്ത്; ഭോപ്പാൽ, വിശാഖപട്ടണം, സൂറത്ത് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. മധ്യപ്രദേശിലെ ഇൻഡോർ ആണ് ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിലെ നഗരങ്ങളിൽ 254-ാം സ്ഥാനത്തോടെ കോഴിക്കോട് മുൻപന്തിയിൽ നിൽക്കുന്നു.

മധ്യപ്രദേശിലെ ഭോപ്പാൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത് എന്നിവ ശുചിത്വമേറിയ നഗരങ്ങളിൽ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്. പട്ടികയിൽ ഏറ്റവും ശുചിത്വം കുറഞ്ഞ നഗരം ഉത്തർപ്രദേശിലെ ഗോണ്ടയാണ്. മഹാരാഷ്ട്രയിലെ ബുസാവൽ ആണ് ഇതിൽ രണ്ടാം സ്ഥാനത്ത്.

മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിങ്ങനെയാണ് പത്തുവരെയുള്ള സ്ഥാനത്തെത്തിയ നഗരങ്ങൾ. സ്വച്ഛ് സർവേക്ഷൺ 2017 എന്ന പേരിൽ ഇന്ത്യയിലെ നഗരങ്ങളിൽ നടത്തിയ ബ്രഹത്തായ സർവ്വേയിലാണ് ശുചിത്വമേറിയ 500 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

സർവേയിൽ പൊതു സ്ഥലത്തെ മലവിസർജ്ജനത്തിന്റെ തോത്, ഖരമാലിന്യ നിർമ്മാർജനം തുടങ്ങിയവയ്ക്ക് 45 ശതമാനം മാർക്കാണ് നൽകിയത്. ശുചിത്വ പരിശോധനയ്ക്ക് 25 ശതമാനവും ജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾക്ക് 30 ശതമാനം മാർക്കുമാണ് നൽകിയത്. സർവേയിൽ മൊത്തം 18 ലക്ഷത്തോളം പേർ തങ്ങളുടെ നഗരത്തിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചു.

കേരളത്തിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോടും രണ്ടാം സ്ഥാനത്തുകൊച്ചിയുമാണ്. പാലക്കാട്, ഗുരുവായൂർ, തൃശ്ശൂർ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങൾ.

നഗര ശുചിത്വത്തിന്റെ കാര്യത്തിൽ ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബീഹാർ എന്നിവ ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളും. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP