Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലറിക്കരച്ചിൽ കേട്ട് ഓടിച്ചെന്നവർ കണ്ടത് മണ്ണിൽ ഉയർന്ന് നിൽക്കുന്ന കുഞ്ഞിക്കാൽ; ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ രക്ഷപെടുത്തി നാട്ടുകാർ

അലറിക്കരച്ചിൽ കേട്ട് ഓടിച്ചെന്നവർ കണ്ടത് മണ്ണിൽ ഉയർന്ന് നിൽക്കുന്ന കുഞ്ഞിക്കാൽ; ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ രക്ഷപെടുത്തി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ നാട്ടുകാർ രക്ഷപെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് ന​ഗർ ജില്ലയിലെ സോനൗര ​ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരാണ് ആൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്.

ചെറിയ കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാർ ഓടിച്ചെന്ന് നോക്കിയത്. മണ്ണിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു കുഞ്ഞിക്കാലാണ് അവർ ആദ്യം കണ്ടത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണിനടിയിൽ നിന്ന് ആൺകുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കുഞ്ഞിനെ വൃത്തിയാക്കി അണുബാധയില്ലെന്ന് ഉറപ്പ് വരുത്തി. കുറച്ച് മണ്ണ് വിഴുങ്ങിയെന്നല്ലാതെ കുഞ്ഞിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP