Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വിദേശയാത്രകളുടെ വിമാനക്കൂലി എത്ര കൊടുത്തു? വ്യക്തമായ മറുപടി തേടി വിദേശമന്ത്രാലയത്തിന് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം

മോദിയുടെ വിദേശയാത്രകളുടെ വിമാനക്കൂലി എത്ര കൊടുത്തു? വ്യക്തമായ മറുപടി തേടി വിദേശമന്ത്രാലയത്തിന് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകൾക്കായി ചെലവഴിച്ച ചെലവഴിച്ച വിമാനക്കൂലിയെത്രയെന്ന് വെളിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം. മോദിയുടെ യാത്രകൾക്ക് എയർ ഇന്ത്യയുടെയും വ്യോമസേനയുടെയും വിമാനങ്ങൾ ചാർട്ട് ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോകേഷ് ബത്ര എന്ന മുൻ നാവികസേന ഉദ്യോഗസ്ഥനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

ഇതിന് നൽകപ്പെട്ട മറുപടി അപൂർണവും അവ്യക്തവുമാണന്നതിനാലാണ് ബത്ര മുഖ്യവിവരാവകാശ കമ്മീഷണറെ സമീപിച്ചത്. ഇതേതുടർന്നാണ് മുഖ്യവിവരാവകാശ കമ്മീഷണർ ആർകെ മാത്തൂർ, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്.

2014 മുതൽ 17 വരെയുള്ള കാലയളവിലെ പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാനാണ് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP