Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇപിഎസിനും ഒപിഎസിനും ഇനി ശ്വാസം വിടാം; തമിഴ്‌നാട് സർക്കാരിനെ മറിച്ചിടാൻ ദിനകരൻ കാത്തിരിക്കേണ്ടി വരും; നിയമസഭയിൽ ഈ മാസം 20 വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

ഇപിഎസിനും ഒപിഎസിനും ഇനി ശ്വാസം വിടാം; തമിഴ്‌നാട് സർക്കാരിനെ മറിച്ചിടാൻ ദിനകരൻ കാത്തിരിക്കേണ്ടി വരും; നിയമസഭയിൽ ഈ മാസം 20 വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിൽ പളനിസാമി സർക്കാരിന് മറിച്ചിടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ടി.ടി..വി.ദിനകരന് വീണ്ടും തിരിച്ചടി. 

നിയമസഭയിൽ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരൻ വിഭാഗവും ഡിഎംകെയും ഹർജികൾ നൽകിയിരുന്നു. രണ്ട് ഹർജികളും ഈ മാസം 20ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

വിശ്വാസ വോട്ടെടുപ്പ് ആവശ്യമുന്നയിച്ച് ഡിഎംകെ നൽകിയ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് കക്ഷി ചേരാൻ ദിനകരൻ പക്ഷത്തെ കോടതി അനുവദിച്ചത്. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിൻവലിച്ച 19 എംഎൽഎമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനോട് (എജി) കോടതി നിർദ്ദേശിച്ചു. എംഎൽഎമാരോട് ഇന്നു നേരിട്ട് ചേംബറിൽ ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഹാജരാകാൻ അഞ്ചുദിവസം കൂടി അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.

പാർട്ടി പിടിച്ചടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു സഹോദരപുത്രൻ ടി.ടി.വി.ദിനകരനെയും അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗം പുറത്താക്കിയിരുന്നു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം കോഓർഡിനേറ്ററും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജോയിന്റ് കോഓർഡിനേറ്ററുമായ സ്റ്റിയറിങ് കമ്മിറ്റിയാകും പാർട്ടിയെ നയിക്കുക. അന്തരിച്ച ജയലളിത പാർട്ടിയുടെ 'ശാശ്വത' ജനറൽ സെക്രട്ടറിയായിരിക്കുമെന്നും പ്രഖ്യാപിച്ചു.
ച്ചു. തുടർന്നാണ് നിയമസഭ ഉടൻ വിളിച്ചു വിശ്വാസവോട്ട് തേടാൻ തമിഴ്‌നാട് ഗവർണറോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

എടപ്പാടി പളനിസാമി സർക്കാരിന്, ഡിഎംകെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ മറികടക്കുക പ്രയാസമാണ്. ജയയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന സീറ്റ് മാറ്റിനിർത്തിയാൽ 233 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണ. അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതാകട്ടെ, 114 പേരും. ദിനകര പക്ഷത്തെ 21 പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നു വോട്ട് ചെയ്താൽ സർക്കാർ വീഴും. എന്നാൽ ഈ മാസം 20 വരെ ഹൈക്കോടതിയുടെ കനിവ് ലഭിച്ചത് എടപ്പാടി പളനിസാമി സർക്കാരിന് ഗുണകരമാകും. ദിനകര പക്ഷത്തെ എംഎൽഎമാരെ അടർത്തിയെടുക്കാൻ തീവ്രപരിശ്രമം ഈ ദിവസങ്ങളിൽ നടന്നേക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP