Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിപുലമായ പരിപാടികളുമായി അന്താരാഷ്ട്ര യോഗാദിനം; റാഞ്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ചത് മുപ്പതിനായിരത്തിലേറെ പേർ; യോഗ ഗ്രാമങ്ങളിലേക്ക് എത്തിക്കണമെന്ന് നരേന്ദ്ര മോദി; മതപരമായ ചടങ്ങാക്കി മാറ്റാൻ ശ്രമമെന്ന് പിണറായി വിജയൻ

വിപുലമായ പരിപാടികളുമായി അന്താരാഷ്ട്ര യോഗാദിനം; റാഞ്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ചത് മുപ്പതിനായിരത്തിലേറെ പേർ; യോഗ ഗ്രാമങ്ങളിലേക്ക് എത്തിക്കണമെന്ന് നരേന്ദ്ര മോദി; മതപരമായ ചടങ്ങാക്കി മാറ്റാൻ ശ്രമമെന്ന് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികൾ. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയിൽ പങ്കെടുത്തത്. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിയിരുന്നു. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമുക്കെല്ലാവർക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാം. ഇത് എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലനം അടുത്ത തലമുറയിലേക്ക് എത്തിക്കുകയാണ് സക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.

റാഞ്ചിക്ക് പുറമെ ഡൽഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തിൽ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയിൽ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളിൽ യോഗ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് ഈ യോഗാദിനത്തിന്റെ പ്രമേയം.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗദിന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. യോഗയെ ചിലർ മതപരമായ ചടങ്ങാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും ജീവിതശൈലീ രോഗങ്ങളെ തടയാൻ യോഗക്കാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഡൽഹി ചെങ്കോട്ടയിൽ യോഗ പ്രകടനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും, ഹരിയാനയിൽ ആഭ്യന്തര മന്ത്രി അമിത്ഷായും ആണ്‌നേതൃത്വം നൽകുന്നത്. രാജ്ഭവനിലെ യോഗാദിന പരിപാടികൾ ഗവർണർ പി.സദാശിവവും ഉദ്ഘാടനം ചെയ്യും.

2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി നിർദേശിച്ചത്. ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങൾ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ ആക്കം കുറയ്ക്കാൻ യോഗയ്ക്ക് സാധിക്കുന്നുവെന്നാണ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP