Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധികാരം കിട്ടി ആദ്യ നിക്ഷേപക സംഗമത്തിൽ ആദ്യദിനത്തിൽ 4.28 ലക്ഷം കോടിയുടെ കരാർ ഒപ്പിട്ട് ആദിത്യനാഥ്; സാമ്പത്തിക വളർച്ചയ്ക്ക് യുപിയും മഹാരാഷ്ട്രയും മത്സരിക്കുകയാണോ എന്ന് ആനന്ദിച്ച് മോദി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം മുഖ്യ അജണ്ടയാക്കാൻ ബിജെപി

അധികാരം കിട്ടി ആദ്യ നിക്ഷേപക സംഗമത്തിൽ ആദ്യദിനത്തിൽ 4.28 ലക്ഷം കോടിയുടെ കരാർ ഒപ്പിട്ട് ആദിത്യനാഥ്; സാമ്പത്തിക വളർച്ചയ്ക്ക് യുപിയും മഹാരാഷ്ട്രയും മത്സരിക്കുകയാണോ എന്ന് ആനന്ദിച്ച് മോദി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം മുഖ്യ അജണ്ടയാക്കാൻ ബിജെപി

ലക്‌നൗ: പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികനസ സ്വപ്‌നങ്ങളിലേക്കുള്ള ചുവടുവയ്പ് വരും ദിനങ്ങളിൽ വലിയ മുന്നേറ്റമായി ഉയർത്തിക്കാട്ടാനൊരുങ്ങി ബിജെപി. യുപിയിൽ ബിജെപിയുടെ പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ വലിയ വികസനമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിക്ഷേപക സംഗമം മുന്നേറുന്നു. ഉത്തർപ്രദേശിന്റെ വ്യാപാര, വ്യവസായ സാധ്യതകൾ ലോകത്തിനു തുറന്നിട്ടുകൊണ്ടാണ് സർക്കാർ കോർപ്പറേറ്റുകളെ സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ ആദ്യ നിക്ഷേപക സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തിൽ 4.28 ലക്ഷം കോടി രൂപയുടെ 1,045 കരാറുകൾ ഒപ്പിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇതോടെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും യുപിയും തമ്മിൽ വികസന കാര്യത്തിൽ ഒന്നാമതെത്താൻ മത്സരമാണോ നടക്കുന്നതെന്ന ചോദ്യവുമായി മോദിയും രംഗത്തെത്തി.

വൻ കോർപറേറ്റുകൾ, വ്യവസായികൾ, 18 കേന്ദ്രമന്ത്രിമാർ, 100 പ്രഭാഷകർ തുടങ്ങിയവരുൾപ്പെടെ 5000 പേർ പങ്കെടുക്കുന്ന വമ്പൻ പരിപാടിയായാണു യുപിയിലെ നിക്ഷേപക സംഗമം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ദ്വിദിന സമ്മേളനത്തിൽ 30 സെഷനുകളാണുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

'പ്രതിരോധ വ്യവസായ ഇടനാഴി'ക്കായി യുപിയിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നു സംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഇടയ്ക്കുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിനായാണു വ്യവസായിക ഇടനാഴി സ്ഥാപിക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും മോദി പറഞ്ഞു.

യുപിയിൽ വിവിധ മേഖലകളിലായി അഞ്ചു വർഷത്തിനുള്ളിൽ 35,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രഖ്യാപിച്ചു. ജിയോയുടെ ഡിജിറ്റൽ വിപ്ലവം യുപിയുടെ വികസനത്തിനു വലിയ പങ്കാണു വഹിക്കുന്നതെന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പറഞ്ഞു. അടുത്ത മൂന്നു വർഷത്തിനകം ജിയോ 10,000 കോടിയുടെ കൂടി നിക്ഷേപം നടത്തുമെന്നും അംബാനി പ്രഖ്യാപിച്ചു.

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും തമ്മിൽ മത്സരമുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വേദിയിൽ ചോദ്യമുയർത്തിയതും ചർച്ചയായിട്ടുണ്ട്. ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാണു മഹാരാഷ്ട്ര സർക്കാർ ഉന്നമിടുന്നത്. അതേ പാതയിലാണു യുപിയുടേയും മുന്നേറ്റമെന്നാണ് മോദി വിലയിരുത്തുന്നത്. അടുത്തുവരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വ്യാവസായിക വളർച്ചയും ഉന്നമനവും വികനസവും ഉയർത്തിക്കാട്ടാനാണ് പാർട്ടിയും മോദിയും ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.

ആരാണ് പ്രഖ്യാപിത വികസന ലക്ഷ്യം കൈവരിക്കുക എന്നതു സംബന്ധിച്ചു രണ്ടു സംസ്ഥാനങ്ങളും മത്സരമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. പാൽ, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉത്പാദനത്തിൽ യുപി ഒന്നാം സ്ഥാനത്താണ്. ഒരുപാടു മൂല്യങ്ങളുള്ള സംസ്ഥാനമാണു യുപി. ആധുനിക കാലത്ത് 'മൂല്യവർധിത' ഉത്പന്നങ്ങളുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു. യുപിയിൽ നിക്ഷേപം നടത്തുന്നവർക്കു യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വരില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകുകയും ചെയ്തു. വരും ദിനങ്ങളിൽ യുപിയിലെ വികസന നിക്ഷേപങ്ങൾ വലിയ ചർച്ചയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP