Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപിൽ വാതുവയ്‌പ്പ് സൽമാൻഖാന്റെ സഹോദരൻ കുറ്റസമ്മതം നടത്തി; അർബാസ് ഖാൻ കുറ്റം സമ്മതിച്ചത് പൊലീസ് ചോദ്യം ചെയ്യലിൽ; ആറ് വർഷമായി വാതുവയ്‌പ്പിൽ സജീവമെന്നും മൂന്നു കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും മൊഴി

ഐപിൽ വാതുവയ്‌പ്പ് സൽമാൻഖാന്റെ സഹോദരൻ കുറ്റസമ്മതം നടത്തി; അർബാസ് ഖാൻ കുറ്റം സമ്മതിച്ചത് പൊലീസ് ചോദ്യം ചെയ്യലിൽ; ആറ് വർഷമായി വാതുവയ്‌പ്പിൽ സജീവമെന്നും മൂന്നു കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും മൊഴി

മുംബയ്:ഐ.പി.എൽ വാതുവയ്പ് കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദനും നടനും നിർമ്മാതവുമായ അർബാസ് ഖാൻ കുറ്റസമ്മതം നടത്തി. ഇന്ന് രാവിലെ മുംബയ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അർബാസ് ഖാൻ, കഴിഞ്ഞ ആറ് വർഷമായി താൻ വാതുവയ്പിൽ സജീവമാണെന്ന് വെളിപ്പെടുത്തിയത്. വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ 2.80 കോടി രൂപ നഷ്ടമായിട്ടുണ്ടെന്നും അർബാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഗൾഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലൻ എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അർബാസിന്റെ പേര് പുറത്തു വന്നത്. ഒരു നിർമ്മാതാവും വാതുവെയ്‌പ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയും അർബാസിന്റെ മൊഴിയിലുണ്ട്. സോനുവിനേയും അർബാസിനെയും ഒരുമിച്ച് ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വാതുവെയ്പ് തനിക്ക് വിനോദമാണെന്നും അഞ്ചംഗ അന്വേഷണ സംഘത്തിന് മുന്നിൽ അർബാസ് മൊഴി നൽകി. എന്നാൽ വാതുവച്ച് പരാജയപ്പെട്ട തുക അർബാസ് തനിക്ക് നൽകിയില്ലെന്നും ഇതിന്റെ പേരിൽ അയാളുമായി വഴക്കുണ്ടായെന്നും സോനു പറഞ്ഞു. പണം തന്നില്ലെങ്കിൽ അർബാസിന്റെ പേര് വെളിപ്പെടുത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും സോനു ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

മറ്റൊരു നടനായ വിന്ധു ധാരാ സിങ്ങും സോനു ജലനുമായി ബന്ധപ്പെട്ടതായി പൊലീസ് വ്യക്തമാക്കുന്നു. ഒപ്പം അന്ധേരിയിൽ നിന്നുള്ള വാതുവെപ്പുകാരൻ പ്രേം തനേജയുമായും ഇവർ രണ്ടു പേർക്കും ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.അതേസമയം, സോനുവിന്റെ ഡയറിയിൽ ബോളിവുഡിലെ പല പ്രമുഖരുടേയും പേരുകൾ ഉണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെല്ലാം തന്നെ വൻ തുകയ്ക്ക് വാതുവയ്പിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന്റെ പേരും ഇതിലുണ്ട്. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. സോനു നൽകിയ മൊഴികളും ഡയറിയിലെ കൈയെഴുത്ത് പ്രതികളും ഇത് ശരിവയ്ക്കുന്നുണ്ട്

ജൂനിയർ കൊൽക്കത്ത എന്ന പേരിലാണ് സോനു വാതുവയ്പുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. സോനുവും അർബാസും തമ്മിൽ കോടികളുടെ വാതുവയ്പാണ് നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.പാക് രാഷ്ട്രീയക്കാരന്റെ പേരുള്ളതിനാൽ തന്നെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വാതുവയ്പുമായി ബന്ധമുണ്ടെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യം അർബാസിന് അറിയുമോ എന്നും ഖാന്റെ കുടുംബത്തിന് ഇക്കാര്യത്തിൽ അറിവുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.2008ലും ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് സോനു ജലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആഗോള ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്ന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP