Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ ഐപിഎൽ വാതുവയ്പ് സംഘം അറസ്റ്റിൽ

ന്യൂഡൽഹി: ഐപിഎല്ലിൽ ഈ സീസണിലെ മത്സരങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നതിനിടെ ഡൽഹിയിൽ വാതുവയ്പ് സംഘം അറസ്റ്റിൽ. ഇവർക്ക് കളിക്കാരുമായോ ടീം അധികാരികളുമായോ ബന്ധമുണ്ടോ എന്ന അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

ഐ.പി.എൽ വാതുവയ്പ് സംഘത്തെ ഡൽഹിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകാൽപുരിക്കടുത്ത് ചാന്ദ്ബാഗിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. എട്ട് മൊബൈൽ ഫോണുകൾ, എൽ.സി.ഡി ടി.വി, ലാപ്ടോപ്പ്, രണ്ട് രജിസ്റ്റർ, സ്ലിപ് എന്നിവ പിടിച്ചെടുത്തു.

ഐപിഎൽ മത്സരങ്ങളിൽ പല ടീമുകളും തോറ്റുകൊടുക്കുന്നു എന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആരാധകർ ഉന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു അറസ്റ്റ് നടക്കുന്നത്. രാജ്യത്ത് പല കേന്ദ്രങ്ങളിലും ഇത്തരത്തിൽ വാതുവയ്പ് നടക്കുന്നുണ്ടെന്നും അതിന് ടീമുകളുമായി ബന്ധമുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നതിനിടെയാണ് ഡൽഹിയിൽ അത്തരമൊരു സംഘം പിടിയിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP