Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐആർസിടിസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു മാസം തോറും തട്ടിയെടുത്തത് 15 കോടി രൂപ: ട്രെയിൻ ടിക്കറ്റ് മറിച്ചു വിറ്റു പണം തട്ടിയെടുത്തത് ഐആർസിടിസി മുൻ പ്രോഗ്രാമർ അടങ്ങിയ സംഘം: വിദേശത്തേക്കു കടത്തിയ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും സംശയം

ഐആർസിടിസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു മാസം തോറും തട്ടിയെടുത്തത് 15 കോടി രൂപ: ട്രെയിൻ ടിക്കറ്റ് മറിച്ചു വിറ്റു പണം തട്ടിയെടുത്തത് ഐആർസിടിസി മുൻ പ്രോഗ്രാമർ അടങ്ങിയ സംഘം: വിദേശത്തേക്കു കടത്തിയ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും സംശയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് സൈറ്റായ ഐആർസിടിസി ഹാക്ക് ചെയ്തു തട്ടിപ്പ്. മാസം തോറും 15 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഐആർസിടിസിയുടെ മുൻ പ്രോഗ്രാമർ അടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. വിദേശത്തേക്കു കടത്തിയ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും സംശയമുണ്ട്. ഇതേ കുറിച്ചും അന്വേഷിക്കും. വെബ്‌സൈറ്റിന് സുരക്ഷാ പാളിച്ചയുണ്ടോയെന്നും പരിശോധിക്കും.

ക്രിപ്‌റ്റോ കറൻസിയായും ഹവാല വഴിയും പണം ദുബായിലേക്കു കടത്തുകയാണ് സംഘം ചെയ്തത്. 'ഗുരുജി' എന്നു വിളിപ്പേരുള്ള ആളാണു പണമിടപാടുകൾ നടത്തിയിരുന്നത്. ഇയാൾ ഐആർസിടിസി മുൻ പ്രോഗ്രാമറായിരുന്നു. 2017 ൽ ഇയാളെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി.

സൈറ്റ് ഹാക്ക് ചെയ്ത് ഒടിപിയോ, ക്യാപ്ചയോ ഇല്ലാതെ ടിക്കറ്റുകൾ ബുക്കു ചെയ്തു മറിച്ചു വിൽക്കുകയാണു ചെയ്തിരുന്നത്. തട്ടിപ്പു സംഘത്തിലെ ജാർഖണ്ഡ് സ്വദേശി ഗുലാം മുസ്തഫയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പെൺകെണിയിൽ കുടുക്കിയായിരുന്നു അറസ്റ്റ്. 536 ഐഡികൾ ഇയാൾ ഉപയോഗിച്ചിരുന്നു. എസ്‌ബിഐയുടെ 2400 അക്കൗണ്ടുകളും പ്രാദേശിക ബാങ്കുകളിൽ 600 അക്കൗണ്ടുകളും ഇയാൾക്കുള്ളതാണു വിവരം.

2 മിനിറ്റു കൊണ്ട് അനേകം ടിക്കറ്റുകൾ പലയിടത്തു നിന്നായി ബുക്കു ചെയ്യാവുന്ന സോഫ്റ്റ്‌വെയറാണ് സംഘം ഉപയോഗിച്ചിരുന്നത്. ടിക്കറ്റുകൾ മറിച്ചുവിൽക്കാൻ മുന്നൂറോളം ഏജന്റുമാരും ഇവരുടെ സംഘത്തിലുണ്ട്.

സഹായ വാഗ്ദാനം നൽകി മുഖ്യപ്രതി
സംഘത്തിന്റെ സൂത്രധാരനായ ഹാമിദ് അഷ്‌റഫ് ദുബായിലാണെന്നാണ് കരുതുന്നത്. താൻ കുറ്റക്കാരനല്ലെന്നും വെബ്‌സൈറ്റിന്റേതാണു കുഴപ്പമെന്നും ഇയാൾ റെയിൽവേ പൊലീസിനു മെയിൽ അയച്ചിട്ടുണ്ട്. പ്രതിമാസം 2 ലക്ഷം രൂപ ശമ്പളം തന്നാൽ 'എത്തിക്കൽ ഹാക്കറാ'യി സഹായിക്കാമെന്നാണ് ഇയാളുടെ വാഗ്ദാനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP