Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ ഗതി നിർണയ സംവിധാനത്തിലേക്ക് പുത്തൻ ഉപഗ്രഹം കൂടി; ഐആർഎൻഎസ്എസ് 1ഐ ശ്രീഹരിക്കോട്ടയിൽ നിന്നും വിജയകരമായി പറന്നുയർന്നു; 1420 കോടി ചെലവിട്ട് നിർമ്മിച്ച ഉപഗ്രഹം ഐആർഎൻഎസ് 1എക്ക് പകരക്കാരനാകും

ഇന്ത്യയുടെ ഗതി നിർണയ സംവിധാനത്തിലേക്ക് പുത്തൻ ഉപഗ്രഹം കൂടി; ഐആർഎൻഎസ്എസ് 1ഐ ശ്രീഹരിക്കോട്ടയിൽ നിന്നും വിജയകരമായി പറന്നുയർന്നു; 1420 കോടി ചെലവിട്ട് നിർമ്മിച്ച ഉപഗ്രഹം ഐആർഎൻഎസ് 1എക്ക് പകരക്കാരനാകും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ നാവിക് ശൃംഖലയിലേക്ക് ഒരു ഉപഗ്രഹം കൂടി പറന്നുയർന്നു. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ഐ.ആർ.എൻ.എസ്.എസ്.1 ഐ എന്ന ഉപഗ്രഹമാണ് ഇന്ന് രാവിലെ വിജയകരമായി വിക്ഷേപിച്ചത്.

പുലർച്ചെ 4.04ന് പി.എസ്.എൽ.വി. സി. 41 റോക്കറ്റിലായിരുന്നു വിക്ഷേപണം. 20 മിനിട്ടിന് ശേഷം ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ പ്രതിഷ്ഠിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ഗതി നിർണ്ണയ ഉപഗ്രമായ ഐആർഎൻഎസ്എസ് 1എയ്ക്ക് പകരമായാണ് ഐആർഎൻഎസ്എസ് 1ഐ വിക്ഷേപിച്ചിരിക്കുന്നത്.

ഐ.ആർ.എൻ.എസ്.എസ്.1 എയിലെ മൂന്ന് റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവർത്തനം തകരാറിലായതിനാലാണ് 1എയ്ക്ക് പകരക്കാരനായി 1ഐയെ വിക്ഷേപിച്ചത്. തകരാറിലാകുന്ന ഉപഗ്രഹത്തിന് പകരക്കാരനായി ഒരു സാറ്റലൈറ്റിനെ ഐഎസ്ആർഒ അയക്കുന്നത് ഇത് രണ്ടാം തവണയാണ്.

ഇന്ത്യയ്ക്ക് ചുറ്റും 1500 കിലോമീറ്റർ പരിധിയിൽ ഗതിനിർണയം നടത്താനാവും. ഇതിനായി ഏഴ് ഉപഗ്രഹങ്ങളും രണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളുമുണ്ട്. 2013 ജൂലായിൽ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ്.1 എ. ഉപഗ്രഹം അറ്റോമിക് ക്‌ളോക്കിന്റെ തകരാറിനെതുടർന്ന് പ്രവർത്തന രഹിതമായിരുന്നു.

ഇതിന് പകരം കഴിഞ്ഞ ആഗസ്റ്റിൽ ഐ.ആർ.എൻ. എസ്.എസ്.1 എച്ച്. വിക്ഷേപിച്ചെങ്കിലും താപകവചത്തിൽ നിന്ന് ഉപഗ്രഹം പുറത്തുവരാതെ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ഐ.ആർ.എൻ.എസ്.എസ്.1 ഐ കൊണ്ടുവന്നത്. 1425 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. പത്ത് വർഷമാണ് കാലാവധി. ശൃംഖലയിലെ മറ്റ് ആറ് ഉപഗ്രഹങ്ങളും ഇതിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP