Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡംബരത്തിൽ മുങ്ങി ഈ വിവാഹനിശ്ചയം: ലോകത്തിന്റെ കണ്ണുതള്ളിച്ച് അംബാനി പുത്രിയുടെ മോതിരം മാറൽ ചടങ്ങ്; ആൽപ്പ്സ് പർവത താഴ്‌വാരത്ത് നടന്ന ചടങ്ങ് നീണ്ടത് മൂന്നു ദിവസം; സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് കുടുംബാംഗങ്ങളും വിശിഷ്ടാഥികളും മാത്രം

ആഡംബരത്തിൽ മുങ്ങി ഈ വിവാഹനിശ്ചയം: ലോകത്തിന്റെ കണ്ണുതള്ളിച്ച് അംബാനി പുത്രിയുടെ മോതിരം മാറൽ ചടങ്ങ്; ആൽപ്പ്സ് പർവത താഴ്‌വാരത്ത് നടന്ന ചടങ്ങ് നീണ്ടത് മൂന്നു ദിവസം; സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് കുടുംബാംഗങ്ങളും വിശിഷ്ടാഥികളും മാത്രം

അത്യാഢംബരത്തിന്റെ അവസാന വാക്കായിരുന്നു അംബാനിപുത്രിയുടെ വിവാഹനിശ്ചയ ചടങ്ങ്. ലോകത്തെയാകെ കണ്ണു തള്ളിച്ച ചടങ്ങ് നീണ്ട് നിന്നത് മൂന്നു ദിവസമായിരുന്നു. ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആഡംബര വില്ലയിലാണ് മുകേഷ് അംബാനിയൂടെ മകൾ ഇഷാ അമ്പാനിയുടെ മോതിരം മാറൽ ചടങ്ങിന് അരങ്ങൊരുങ്ങിയത്. ഇഷയും വ്യവസായ പ്രമുഖൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം മൂന്നു ദിവസങ്ങൾ നീണ്ടാണ് പൂർത്തിയായത്.

21 നു തുടങ്ങിയ ചടങ്ങ് 23 വരെയാണ് നീണ്ടത്. ആൽപ്പ്സ് പർവത താഴ്‌വാരത്ത് നടന്ന ചടങ്ങിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇഷയും അജയും എത്തിയത്. മകളുടെ വിവാഹനിശ്ചയം എല്ലാ അർത്ഥത്തിലും ആഡംബര പൂർണമാകാൻ ആണ് മുഷേ് അംബാനിയും നിത അംബാനിയും ഇറ്റലിയിൽ വേദിയൊരുക്കിയത്.മൂന്നു ദിവസത്തെ ചടങ്ങുകൾക്കും പ്രത്യേക പേരുകളും ഡ്രസ്‌കോഡും നിശചയിച്ചിരുന്നു.ലൗ ആൻഡ് ബ്യൂട്ടിഫുൾ എന്ന് പേരിലുള്ള ആദ്യ ദിനത്തിലെ അത്താഴ വിരുന്നായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.

രണ്ടാം ദിവസം ഇറ്റാലിയൻ ശൈലിയിൽ ഒരുക്കിയ ഡാൻസ്നൈറ്റ്. മൂന്നാം ദിനം സ്മാർട്ട് കാഷ്വൽ ഡ്രസ് അണിഞ്ഞ അതിഥികളെ സത്കാരത്തിനു ശേഷം യാത്രയാക്കി.21 ന് വെൽക്കം ലഞ്ച് മുതൽ 23 ന് ഡിന്നർ ഡാൻസോടു കൂടിയാണ് ചടങ്ങ് അവസാനിച്ചത്. ഇരു കുടുംബാംഗങ്ങളും വിശിഷ്ടാഥികളും ചടങ്ങിൽ പങ്കെടുത്തു.ഈ വർഷം ആദ്യം മേയിലാണ് വിവാഹം ഉറപ്പിച്ച സ്വകാര്യ ചടങ്ങ് നടന്നത്. പിരമാൽ എന്റർപ്രൈസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP