Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഏറ്റവും അത്യാഡംബര വിവാഹങ്ങളിലൊന്നിന്റെ ചടങ്ങുകൾ നാളെ ഉദയ്പുരിൽ ആരംഭിക്കും; ഇഷാ അമ്പാനിയുടെ വിവാഹത്തിനെത്തുന്നവരിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺവരെ; അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ: സംഗീതത്തിലാറാടിക്കാൻ പോപ് ഗായിക ബിയോൺസ്

ലോകത്തിലെ ഏറ്റവും അത്യാഡംബര വിവാഹങ്ങളിലൊന്നിന്റെ ചടങ്ങുകൾ നാളെ ഉദയ്പുരിൽ ആരംഭിക്കും; ഇഷാ അമ്പാനിയുടെ വിവാഹത്തിനെത്തുന്നവരിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺവരെ; അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ: സംഗീതത്തിലാറാടിക്കാൻ പോപ് ഗായിക ബിയോൺസ്

മുംബൈ: ലോകത്തിലെ ഏറ്റവും അത്യാഡംബര വിവാഹങ്ങളിലൊന്നിനാണ് ഞായറാഴ്ച മുംബൈ സാക്ഷ്യം വഹിക്കാൻ പോകുന്നത്. മറ്റാരുടേതുമല്ല, ഇന്ത്യയിലെ ഏറ്റവും വലിിയ ധനികനായ മുകേഷ് അമ്പാനിയുടെ മകൾ ഇഷാ അമ്പാനിയുടെ വിവാഹമാണ് അടുത്ത ദിവസം ഉദയ്പൂരിൽ നടക്കുക. വിവാഹത്തിനെത്തുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളാണ് ആഘോഷത്തിനെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.

ഇഷയുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ് ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവാഹത്തിന് പങ്കെടുക്കാൻ എത്തു.

ചൊവ്വാഴ്ച മുംബൈയിലാണു വിവാഹം. മൂന്ന് ദിനം നീളുന്ന ആഘോഷം ഞായറാഴ്ച ഉദയ്പുരിൽ ആരംഭിക്കും. ക്ഷണിതാക്കൾക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കും. ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളും വിശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കും.

മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനും ഭാര്യ ഹിലറിയും എത്തുമെന്നു കരുതുന്നു. മുംബൈയിൽ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികൾ താമസിക്കുന്നത്. 27കാരിയായ ഇഷയുടെ കഴുത്തിൽ മിന്നുകെട്ടുന്നത് വ്യവസായിയായ ആനന്ദ് പിരമൽ (33) ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP