Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വായടക്കിയില്ലെങ്കിൽ കൊന്നുകളയും'; അസദുദീൻ ഒവൈസിക്ക് ഐസിസിന്റെ ഭീഷണി; ട്വിറ്ററിൽ ഭീഷണി മുഴക്കിയത് ഐസിസ് വിരുദ്ധ പരാമർശത്തിന്റെ പേരിൽ

'വായടക്കിയില്ലെങ്കിൽ കൊന്നുകളയും'; അസദുദീൻ ഒവൈസിക്ക് ഐസിസിന്റെ ഭീഷണി; ട്വിറ്ററിൽ ഭീഷണി മുഴക്കിയത് ഐസിസ് വിരുദ്ധ പരാമർശത്തിന്റെ പേരിൽ

ഹൈദരാബാദ്: 'വായടക്കിയില്ലെങ്കിൽ കൊന്നുകളയു'മെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൾ മുസ്‌ലിമീൻ നേതാവ് അസാസുദീൻ ഒവൈസിക്ക് ഐസിസിന്റെ ഭീഷണി. ഐസിസ് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് ട്വിറ്ററിൽ ഭീഷണി മുഴക്കിയത്.

വായടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് ട്വിറ്റർ സന്ദേശം ലഭിച്ചതായി ഒവൈസിതന്നെയാണ് വെളിപ്പെടുത്തിയത്. ഹൈദരാബാദിൽനിന്നുള്ള ലോക്‌സഭാ എംപിയാണ് അസദുദീൻ ഒവൈസി.

'സത്യമറിയില്ലെങ്കിൽ ഐസിസിനെതിരായ പ്രചാരണം അവസാനിപ്പിക്കണം. ഉടൻതന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്ത്യ കീഴടക്കു'മെന്നും ഐഎസിന്റെ പേരിൽ ഒവൈസിക്കു ലഭിച്ച ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. ഐസിസ് നിയന്ത്രിക്കുന്ന അക്കൗണ്ടിൽനിന്നാണ് ഒവൈസിക്കു സന്ദേശമെത്തിയതെന്നാണ് സൂചന.

ഐസിസിനെതിരെ ഒവൈസി നിരവധി പ്രസ്താവനകൾ അടുത്തിടെ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രകോപനമെന്നാണു വിലയിരുത്തൽ. ഐസിസ് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു ഒവൈസിയുടെ പരസ്യപ്രസ്താവന. ഇസ്ലാമിക് സ്‌റ്റേറ്റ് ഉടൻ ഇന്ത്യയിലേക്ക് കടന്നു കയറുമെന്നും കൊന്നുകളയുമെന്നും എബൗട്ട് എ ലോട്ട് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഒവൈസിക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഐസിസിനെ എതിർക്കുന്നവർ നരകത്തിൽ പോകുമെന്നും ഈ ട്വിറ്റർ അക്കൗണ്ട് ഭീഷണി മുഴക്കുന്നു. എന്നാൽ ഐസിസിന്റെ പൈശാചിക പ്രവർത്തികളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്ന് ഇയാൾക്ക് ഒവൈസി മറുപടി നൽകി. ചർച്ചയ്ക്ക് തയ്യാറായാൽ തന്റെ വാദങ്ങൾ ഖണ്ഡിക്കാനാകില്ലെന്നും ഒവൈസി മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP