Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദ​ഗതി ബില്ല്; അസമിൽ പ്രതിഷേധം ആളികത്തുന്നു; ഗുവാഹത്തിയിൽ ഇന്ന്​ നടക്കേണ്ടിയിരുന്ന ഐ.എസ്​.എൽ മത്സരം മാറ്റിവെച്ചു; മാറ്റിവെച്ചത് സുരക്ഷകണക്കിലെടുത്ത്

പൗരത്വ ഭേദ​ഗതി ബില്ല്; അസമിൽ പ്രതിഷേധം ആളികത്തുന്നു; ഗുവാഹത്തിയിൽ ഇന്ന്​ നടക്കേണ്ടിയിരുന്ന ഐ.എസ്​.എൽ മത്സരം മാറ്റിവെച്ചു; മാറ്റിവെച്ചത് സുരക്ഷകണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അസമിലെ ഗുവാഹത്തിയിൽ ഇന്ന്​ നടക്കേണ്ടിയിരുന്ന ഐ.എസ്​.എൽ മത്സരം മാറ്റിവെച്ചു. ത്രിപുരയിലെയും അസമിലെയും രഞ്​ജി ട്രോഫി ക്രിക്കറ്റ്​ മത്സരങ്ങളും മാറ്റിവെച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്​. കളിക്കാരുടെയും ആരാധകരുടെയും സംഘാടകരുടെയും സുരക്ഷ കണക്കിലെടുത്താണ്​ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ഗുവാഹത്തിയിൽ ഉൾപ്പെടെ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഐ.എസ്​.എൽ​ മത്സരം ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചത്​. ഇന്ദിരാഗാന്ധി അത്​ലറ്റിക്​ സ്​റ്റേഡിയത്തിൽ നോർത്ത്​ ഈസ്റ്റ്​ യുണൈറ്റഡും ചെന്നൈയിൻ എഫ്​.സിയും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്​. മത്സരം നടക്കുന്നത്​ സംബന്ധിച്ച്​ ബുധനാഴ്​ചയും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരു ടീമുകളും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാർ അസമിൽ രണ്ട് റെയിൽവേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അർധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയിൽ അനിശ്ചിതകാലത്തെക്ക് കർഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി അസമിലെ പത്ത് ജില്ലകളിൽ ഇൻറർനെറ്റ് സേവനം റദ്ദാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പൗരത്വ ബില്ലിൽ ഇന്ന് രാജ്യസഭയിൽ ചൂടേറിയ വാദം നടന്നതിനു പിന്നാലെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആഞ്ഞടിച്ചത്. പ്രതിഷേധക്കാരെ നേരിടാൻ ത്രിപുരയിലും അസമിലും സൈന്യത്തെ വിന്യസിച്ചു. പല മേഖലകളിലും ഇന്റർനെറ്റ് വിച്‌ഛേദിച്ചിരിക്കുകയാണ്.
ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചത്തലത്തിലാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരം. ഇതുവരെ രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 70 പേർ വീതമുള്ള മൂന്ന് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

ത്രിപുരയിൽ കൻചൻപുർ, മണു പ്രദേശങ്ങളിലും അസമിലെ ബൊംഗെയ്ൻഗോൻ പ്രദേശത്തക്കുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. 80 നെതിരെ 311 വോട്ടിനാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. രാജ്യസഭയിലും ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കുകകയാണ്. സഭയിൽ ചോദ്യോത്തരവേളയും ഒഴിവാക്കിയിട്ടുണ്ട്. പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജൻഡയെന്നാണ് കോൺഗ്രസ് വിമർശനം. കോൺഗ്രസ്, എസിപി, ടിആർഎസ്, സിപിഎം, ഡിഎംകെ എന്നിവർ ബില്ലിനെ എതിർത്തപ്പോൾ അണ്ണാഡിഎംകെയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP