Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യയിൽ ഇസ്ലാം മതവിശ്വാസികൾക്ക് ഒരിക്കലും വിവേചനം നേരിടേണ്ടി വന്നിട്ടില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ചിലർ; നിയമത്തിന് പിന്നിലെ യഥാർത്ഥ വികാരം മനസിലാക്കിയിരുന്നെങ്കിൽ യാതൊരുവിധത്തിലുള്ള എതിർപ്പുമുണ്ടാകുമായിരുന്നില്ല; പൗരത്വ നിയമത്തിൽ പ്രതികരണവുമായി ഭയ്യാജി ജോഷി

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: ഇന്ത്യയിൽ ഇസ്ലാം മതവിശ്വാസികൾക്ക് ഒരിക്കലും വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇതുവരെ ഈ രാജ്യത്ത് ഇസ്ലാംമതവിശ്വാസികൾക്ക് യാതൊരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല. അവിടെ നിന്ന് ഒരു പൗരൻ, അത് മുസ്ലിംവിഭാഗത്തിൽപ്പെട്ടയാളായാലും, ഇന്ത്യയിൽ വന്നാൽ നിയമപ്രകാരം അവർക്ക് പൗരത്വം ലഭിക്കാനുള്ള വ്യവസ്ഥ നിലവിലുണ്ട്. അതിൽ എന്താണ് പ്രശ്‌നമുള്ളത് ?''- പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തോടെ ഭയ്യാജി ജോഷി പ്രതികരിച്ചു.

'ഈ വിഷയം ഗൗരവമായി ചിന്തിക്കാതെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. നിയമത്തിന് പിന്നിലെ യഥാർത്ഥ വികാരം മനസിലാക്കിയിരുന്നെങ്കിൽ യാതൊരുവിധത്തിലുള്ള എതിർപ്പുമുണ്ടാകുമായിരുന്നില്ല''- അദ്ദേഹം പറഞ്ഞു. ''സർക്കാർ ഈ വിഷയത്തിൽ ആവർത്തിച്ച് വ്യക്തത വരുത്തുന്നുണ്ട്. പക്ഷെ വ്യത്യസ്ത ഗ്രൂപ്പുകൾ ഇപ്പോഴും നിയമത്തിന് എതിരായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പാർലമെന്റാണ് നിയമം പാസാക്കിയത്. അത് എല്ലാവരും അംഗീകരിക്കണം. - അദ്ദേഹം പറഞ്ഞു.

മുൻപും വിവിധ സർക്കാരുകൾ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത് അറിയില്ലെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി. വിദേശ പൗരന്മാർ ഇന്ത്യയിൽ തമാസിക്കുന്നത് രാജ്യത്തിന് നല്ലതല്ല. ഹിന്ദുക്കളെ മാത്രമല്ല, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന ജൈനനും സിഖുമതക്കാരും ബുദ്ധമതക്കാരും ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്കും ഇന്ത്യൻ പൗരനാകാം. ഇതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് നല്ലതല്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP