Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക് സ്റ്റേറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലീസ്; കേരളത്തിലടക്കം യോഗങ്ങൾ സംഘടിപ്പിച്ചതായി ഇവർ വെളിപ്പെടുത്തിയതായി പൊലീസ് ഇന്റലിജൻസ് വിഭാഗം; ഐ.എസുമായി ബന്ധപ്പെട്ട 11 പേരെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റെന്നും മുന്നറിയിപ്പ്  

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലീസ്. ഐ.എസുമായി ബന്ധമുള്ള മൂന്നു പേരെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഐ.എസ് സംഘടന യോഗങ്ങൾ സംഘടിപ്പിച്ചിരുന്നതായി ഇവർ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

'ഐ.എസുമായി ബന്ധമുള്ള 11പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. സംഘത്തിലെ പ്രധാന കണ്ണിയെ കണ്ടെത്തുന്നതിനു പൊലീസ് സംഘം ഗുജറാത്ത്, തമിഴ്‌നാട്, കേരളം തുടങ്ങിയ ഇടങ്ങളിലേക്കു പുറപ്പെട്ടിട്ടുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാൾ ഗുജറാത്തിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഡൽഹിയിലെത്തിച്ചു ചോദ്യം ചെയ്യും.' ഡൽഹി പൊലീസ് അധികൃതർ പറഞ്ഞു.

കേരള തമിഴ്‌നാട് അതിർത്തി ചെക്‌പോസ്റ്റായ കളിയിക്കാവിളയിൽ എഎസ്‌ഐയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സംശയിക്കുന്ന തിരുവിതാംകോട് സ്വദേശി അബ്ദുൽ ഷമീം, തൗഫിഖ് എന്നിവരെ പിടിക്കാനും ഡൽഹി പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. അറസ്റ്റിലായ മൂന്നു പേരേ ചോദ്യം ചെയ്യുന്നതിനായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനകളിലെ ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

എഎസ്‌ഐയെ കൊലപ്പെടുത്തിയ രണ്ടുപേർക്ക് പുറമെ നാലോളം പേർ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നു തമിഴ്‌നാട് സുരക്ഷാ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിലേക്കു കടന്ന സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്നും ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാൻ ഇവർ മാസങ്ങളായി തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP