Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി വിജയപഥത്തിലേറി പി.എസ്.എൽ.വി; 44-ാം ദൗത്യത്തിന് ചരിത്രവിജയം; ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയപഥം കണ്ടത് രണ്ട് ഉപഗ്രഹങ്ങൾ

ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി വിജയപഥത്തിലേറി പി.എസ്.എൽ.വി; 44-ാം ദൗത്യത്തിന് ചരിത്രവിജയം; ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയപഥം കണ്ടത് രണ്ട് ഉപഗ്രഹങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിൽ നിന്നും ബ്രിട്ടീഷ് ഉപഗ്രഹങ്ങളും വഹിച്ച് പി.എസ്.എൽ.വി 44-ാം ദൗത്യത്തിന് ഇന്ന് വിജയം. ഇന്നലെ രാത്രി നടന്ന വിക്ഷേപണത്തിൽ നോവസർ, എസ്14 എന്നീ ഉപഗ്രഹങ്ങളാണു പി.എസ്.എൽ.വി വഹിച്ചത്. രണ്ടും കൂടി 889 കിലോ ഭാരമുണ്ട്. ബ്രിട്ടിഷ് കമ്പനിയായ സറേ സാറ്റലൈറ്റ് ടെക്‌നോളജിയുടേതാണ് ഉപഗ്രഹങ്ങൾ. ദുരന്തനിവാരണം, കപ്പലുകളുടെ ഗതിനിർണയം എന്നിവ ഉദ്ദേശിച്ചുള്ള ഉപഗ്രഹമാണു നോവസർ.

പരിസ്ഥിതി നിരീക്ഷണത്തിന് ഉന്നംവച്ചുള്ളതാണ് എസ്14. പൂർണമായി വാണിജ്യാടിസ്ഥാനത്തിൽ നടത്തിയ വിക്ഷേപണത്തിൽ 200 കോടി രൂപവരെ ലാഭം ഐ.എസ്.ആർ.ഒയ്ക്കു ലഭിക്കുമെന്നാണു കരുതുന്നത്. ഇത്തരത്തിൽ നടത്തുന്ന അഞ്ചാമത്തെ വിക്ഷേപണമാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP