Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്താൻ പോകുന്നത് 83 ഉപഗ്രഹങ്ങൾ; ജനുവരിയിൽ പിഎസ്എൽവി ബഹിരാകാശത്തെത്തിക്കുന്നത് ഇസ്രയേൽ, നെതർലാൻഡ്, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ; നാസയെ തോൽപ്പിച്ചു ചരിത്രവിജയം കൊയ്യാനൊരുങ്ങി ഐഎസ്ആർഒ

ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്താൻ പോകുന്നത് 83 ഉപഗ്രഹങ്ങൾ; ജനുവരിയിൽ പിഎസ്എൽവി ബഹിരാകാശത്തെത്തിക്കുന്നത് ഇസ്രയേൽ, നെതർലാൻഡ്, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ; നാസയെ തോൽപ്പിച്ചു ചരിത്രവിജയം കൊയ്യാനൊരുങ്ങി ഐഎസ്ആർഒ

ബെംഗലൂരു: ഒറ്റ വിക്ഷേപണത്തിൽ 83 ഉപഗ്രങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് നേട്ടം കൊയ്യാൻ ഐഎസ്ആർഒ ഒരുങ്ങുന്നു. ലക്ഷ്യം വിജയച്ചിൽ അമേരിക്കൻ ബഹിരാകശ ഏജൻസി നാസയ്ക്കുപോലും സ്വപ്‌നം കാണാൻ പറ്റാത്ത നേട്ടമായിരിക്കും ഇന്ത്യ സ്വന്തമാക്കുക. ജനുവരി അവസാനത്തോടെയാണ് ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി ഉപയോഗിച്ചു വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

20 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് കഴിഞ്ഞ വർഷം ഇന്ത്യ ചരിത്രവിജയം നേടിയിരുന്നു. രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി മാറാൻ 83 ഉപഗ്രഹങ്ങൾ ഉൾപ്പടെ 1400 കിലോഗ്രാം പേലോഡ് വിക്ഷേപണം വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സാധിക്കു. ഇസ്രയേൽ, കസാക്കിസ്ഥാൻ, നെതർലാൻഡ്, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 500 കിലോഗ്രാമിന്റെ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ ഇന്ത്യ 730 കിലോഗ്രാം ഭാരമുള്ള മൂന്നു ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

2017 ആദ്യം തന്നെ ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതിയെന്നും വിദേശ ഉപഗ്രഹങ്ങളെല്ലാം ചെറുതാണെന്നും ഐഎസ്ആർഒയുടെ വാണിജ്യ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ആൻട്രിക്സ് കോർപ്പറേഷന്റെ ഡയറക്ടർ രാകേഷ് പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇതിൽ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂർ, ജർമ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. വിദേശ ഉപഗ്രഹങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വിക്ഷേപിക്കുന്ന ഏജൻസിയും ഐഎസ്ആർഒയാണ്.

വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഐഎസ്ആർഒ കോടികളുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. 2014-15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013-14 ൽ ഇത് 136 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് 2015ൽ ഐഎസ്ആർഒ നേടിയത്.

കൊറിയയുടെ KITSAT3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്ന് 16 വർഷത്തിനിടെ 15 വിക്ഷേപണങ്ങളിലായി 20 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചു.

ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Atnrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾ നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ നിർമ്മാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമ്മാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു പണം സമ്പാദിച്ചു നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP