Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമന്റെ ഓരോ അമ്പും മിസൈലുകളായിരുന്നു; ഇന്ന് ഐ.എസ്.ആർ.ഒ ചെയ്യുന്ന അതേകാര്യങ്ങളാണ് അന്ന് രാമൻ ചെയ്തതും; സുഗ്രീവനും ഹനുമാനും ഉൾപ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യൽ എൻജീനിയറിങ് എന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; മുഖ്യമന്ത്രിയുടെ പ്രസംഗം സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറുടെ സാന്നിധ്യത്തിൽ

രാമന്റെ ഓരോ അമ്പും മിസൈലുകളായിരുന്നു; ഇന്ന് ഐ.എസ്.ആർ.ഒ ചെയ്യുന്ന അതേകാര്യങ്ങളാണ് അന്ന് രാമൻ ചെയ്തതും; സുഗ്രീവനും ഹനുമാനും ഉൾപ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യൽ എൻജീനിയറിങ് എന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; മുഖ്യമന്ത്രിയുടെ പ്രസംഗം സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറുടെ സാന്നിധ്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന മിസൈലുകളെ ശ്രീരാമന്റെ അമ്പുകളോട് താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത്. രാമന്റെ ഓരോ അമ്പും മിസൈലുകൾ ആയിരുന്നെന്നും ഇന്ന് ഐ.എസ്.ആർ.ഒ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അന്ന് രാമൻ ചെയ്തിരുന്നെന്നും രൂപാണി അഭിപ്രായപ്പെട്ടു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി റിസർച്ച് ആൻഡ് മാനേജ്മെന്റിലെ( ഐ ഐ ടി ആർ എ എം) വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു രൂപാനിയുടെ അഭിപ്രായപ്രകടനം. ഐ എസ് ആർ ഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ തപൻ മിശ്രയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

'രാമനേയും രാമായണത്തേയും എഞ്ചിനീയറിങ്ങുമായി ബന്ധപ്പെടുത്തിയാൽ ഭഗവാൻ രാമൻ ഏത് തരം എഞ്ചിനീയറിങ്ങ് ഉപയോഗിച്ചായിരിക്കും ശ്രീലങ്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന രാമസേതു നിർമ്മിച്ചതെന്ന് ഊഹിച്ചുനോക്കൂ. ആ പാലം പണിയാൻ അണ്ണാന്മാർ വരെ സഹായിച്ചു. രാമസേതുവിന്റെ തുണ്ട് ഇന്നും കടലിലുണ്ടെന്ന് ആളുകൾ പറയുന്നു. രാമസേതു രാമന്റെ സങ്കൽപമായിരുന്നു, എഞ്ചിനീയർമാർ താത്കാലിക പാലം നിർമ്മിച്ചു'-രൂപാണി പറയുന്നു.

വിദ്യാർത്ഥികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ രൂപാണിയുടെ പ്രസംഗം കത്തിക്കയറി. രാമ-രാവണയുദ്ധത്തിനിടെ ലക്ഷ്മണൻ ബോധരഹിതനായതിനെ കുറിച്ചും രൂപാനി പ്രസംഗത്തിൽ സൂചിപ്പിച്ചു. വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന് അറിഞ്ഞതിനു കാരണം അന്നത്തെ ഗവേഷണമായിരുന്നു.

ഏത് ഔഷധമാണെന്ന് അറിയാത്തതിനാൽ മുഴുവൻ മലയും എടുത്തുകൊണ്ടുവന്നു. ഒരു മല മുഴുവനുമായി ഉയർത്തിക്കൊണ്ടുവരാൻ സഹായിച്ച സാങ്കേതികവിദ്യ അന്ന് നിലവിലുണ്ടായിരുന്നെന്നും രൂപാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തെ കുറിച്ചു പരാമർശിക്കുന്ന കഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗ്രീവനും ഹനുമാനും ഉൾപ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യൽ എൻജീനിയറിങ് ആണെന്നും വിജയ് രൂപാണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP