Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്തെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്; മുംബൈയിലും പൂനയിലും മാത്രം കണക്കിൽപ്പെടാത്ത 113 കോടി; കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുകൾ കൂട്ടുനിൽക്കുന്നുവെന്നും ആർബിഐയ്ക്ക് അയച്ച കത്തിൽ വകുപ്പ്

രാജ്യത്തെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്; മുംബൈയിലും പൂനയിലും മാത്രം കണക്കിൽപ്പെടാത്ത 113 കോടി; കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുകൾ കൂട്ടുനിൽക്കുന്നുവെന്നും ആർബിഐയ്ക്ക് അയച്ച കത്തിൽ വകുപ്പ്

മുംബൈ: രാജ്യത്തെ നിരവധി സഹകരണ ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്. റിസർവ് ബാങ്കിന് അയച്ച കത്തിലാണ് ക്രമക്കേടുകളക്കുറിച്ച് പറയുന്നത്. മുംബൈ, പുണെ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും അക്കൗണ്ടുകളിലെ കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

മാത്രമല്ല മുംബൈ, പുണെ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിൽ മാത്രം 113 കോടി രൂപ കണക്കിൽ പെടാതെ ഉണ്ടെന്നും ആർബിഐയ്ക്ക് അയച്ച കത്തിൽ പറയുന്നു.

ഇവയെല്ലാം പഴയ 1000,500 നോട്ടുകളാണെന്നും വകുപ്പ് പറയുന്നു. പുണെയിലെ സഹകരണ ബാങ്ക് കഴിഞ്ഞ ഡിസംബർ 23 ന് ആർബിഐയ്ക്ക് സമർപ്പിച്ച കണക്കിൽ 242 കോടി രൂപയാണ് കൈവശം ഉള്ളതെന്ന് പറയുന്നു. എന്നാൽ 141 കോടിയുടെ നീക്കിയിരിപ്പ് മാത്രമേ ബാങ്കിന്റെ പക്കൽ യഥാർഥത്തിൽ ഉള്ളു. ഇതിനർഥം അവരുടെ പക്കൽ 101.07 കോടിയുടെ പഴയ അസാധു നോട്ടുകൾ ഉണ്ടെന്നാണെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. മുബൈയിലെ ഒരു സഹകരണ ബാങ്കിൽ ഇതേപോലെ 11.89 കോടിയുടെ അധിക പണം ഉണ്ടെന്നും വകുപ്പ് പറയുന്നു.

കൈവശമുള്ള നോട്ടുകളുടെ എണ്ണം അധികമായി കാണിക്കുന്നതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനായാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നു. സമാനമായ സംഭവങ്ങൾ പല സഹകരണ ബാങ്കുകളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ധനമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംശയാസ്പദമായ പേരുകളിൽ വായ്പ നൽകിയതായും തിരിച്ചടച്ചതായും വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP