Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

20,000 രൂപയിലേറെ കറൻസിയായി കൊടുത്ത സ്ഥലമിടപാട് പിടിക്കാൻ ആദായനികുതി വകുപ്പ്; ഡൽഹിയിൽ തുടങ്ങിവച്ച നടപടി ഉടൻ മറ്റിടങ്ങളിലേക്കും; 2015ന് ശേഷമുള്ള ഇടപാടുകളെല്ലാം നിരീക്ഷണത്തിൽ

20,000 രൂപയിലേറെ കറൻസിയായി കൊടുത്ത സ്ഥലമിടപാട് പിടിക്കാൻ ആദായനികുതി വകുപ്പ്; ഡൽഹിയിൽ തുടങ്ങിവച്ച നടപടി ഉടൻ മറ്റിടങ്ങളിലേക്കും; 2015ന് ശേഷമുള്ള ഇടപാടുകളെല്ലാം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ഇരുപതിനായിരം രൂപയിലേറെ കറൻസി കൊടുത്ത് സ്ഥലം ഇടപാട് നടത്തിയവരെ തേടി ആദായ നികുതി വകുപ്പ്. ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹിയിൽ തുടങ്ങിയ നടപടി വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. വസ്തു വാങ്ങിയപ്പോൾ കറൻസിയായി തുക കൈമാറിയെന്ന് കണ്ടെത്തിയവരെ തേടി നോട്ടീസ് എത്തിത്തുടങ്ങി. ഇതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പ് എ്ത്തുന്നത്.

2015 ജൂൺ ഒന്നിന് നിലവിൽവന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,000 രൂപയ്ക്ക് മുകളിലാണെങ്കിൽ അക്കൗണ്ട് പേയി ചെക്കോയോ ആർടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങൾ വഴിയോ ആയിരിക്കണം. ഇത് സബ് രജിസ്ട്രാർ ഓഫീസുകളിൽ തന്നെ നിഷ്‌കർഷിക്കാറുണ്ടെങ്കിലും പലരും കറൻസിയായി തന്നെ പണമിടപാട് നടത്താറുണ്ട്. ഈ സാഹചര്യത്തിലാണ് വസ്തു ഇടപാടുകളിൽ കർക്കശ നടപടിക്ക് ആദായ നികുതി വകുപ്പ് നീങ്ങുന്നത്.

രാജ്യത്തൊട്ടാകെ രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് 20,000 രൂപയിലേറെ പണമായി നൽകി വസ്തു ഇടപാട് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ് ആദായ നികുതി വകുപ്പ്. ഡൽഹി ഡിവിഷനിലാണ് ഇപ്പോൾ നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുള്ളത്. 2015 മുതൽ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഡൽഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാർ ഓഫീസുകളിലെ പരിശോധന ആദ്യ ഘട്ടത്തിൽ പൂർത്തിയായി. സമാന രീതിയിൽ മറ്റു സംസ്ഥാനങ്ങളിലും പരിശോധന ആരംഭിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP