Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവ് സുമിത്രാ മഹാജനാണെന്ന് പ്രധാനമന്ത്രി; അവർക്ക് ജോലിയോട് ആത്മാർത്ഥത വളരെ കൂടുതലെന്നും മോദി; മോദിയുടെ പരാമർശം മൂന്നു പതിറ്റാണ് സുമിത്ര പ്രതിനിധീകരിച്ച ഇൻഡോർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ

ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവ് സുമിത്രാ മഹാജനാണെന്ന് പ്രധാനമന്ത്രി; അവർക്ക് ജോലിയോട് ആത്മാർത്ഥത വളരെ കൂടുതലെന്നും മോദി; മോദിയുടെ പരാമർശം മൂന്നു പതിറ്റാണ് സുമിത്ര പ്രതിനിധീകരിച്ച ഇൻഡോർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവാണ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.' പ്രധാനമന്ത്രിയെന്ന നിലയിൽ എന്നെ എല്ലാവർക്കും അറിയാം. പക്ഷേ ഞങ്ങളുടെ പാർട്ടിയിൽ എന്നെ ഗുണദോഷിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് സുമിത്രാ മഹാജനാണെന്ന് വളരെക്കുറച്ചുപേർക്കേ അറിയൂ.' എന്നാണ് മോദി പറഞ്ഞത്. ഇൻഡോർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സുമിത്രാ മഹാജനൊപ്പം താൻ ഏറെ പ്രവർത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ജോലിയോട് അവർക്കുള്ള ആത്മാർത്ഥത വളരെ അധികമാണ് എന്നും മോദി കൂട്ടിച്ചേർത്തു.

1989 മുതൽ സുമിത്രാ മഹാജനാണ് പാർലമെന്റിൽ ഇൻഡോറിനെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുമിത്രാ മഹാജൻ മത്സരിക്കുന്നില്ല. എന്നാൽ പ്രചരണ രംഗത്ത് താൻ സജീവമായുണ്ടാകുമെന്ന് അവർ അറിയിച്ചിരുന്നു.

ഇൻഡോർ ഡെവലപ്പ്മെന്റ് അഥോറിറ്റിയുടെ ചെയർപേഴ്സണായ ശങ്കർ ലാൽവാനിയെയാണ് ബിജെപി ഇത്തവണ ഇൻഡോറിൽ മത്സരിപ്പിക്കുന്നത്. ഇത് സുമിത്രാ മഹാജന്റെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് ഇൻഡോർ പോളിങ് ബൂത്തിലേക്കു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP