Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മു കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത് മരണം; അപകട കാരണം അമിതമായി ആളുകളെ കയറ്റിയതെന്ന് പൊലീസ്

ജമ്മു കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത് മരണം; അപകട കാരണം അമിതമായി ആളുകളെ കയറ്റിയതെന്ന് പൊലീസ്

ജമ്മു : ജമ്മു കശ്മീരിൽ ദേശീയപാതയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേർ മരിച്ചു. ബനിഹാളിൽ നിന്നും റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്‌ച്ച പുലർച്ചെ 10.30യോടെയായിരുന്നു അപകടം. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട. പതിനൊന്നോളം പേരെ വ്യോമമാർഗം രക്ഷിച്ചതായി പൊലീസ് പറഞ്ഞു. വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നതെന്ന് ദൃസ്സാക്ഷികളിലൊരാൾ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം നൽകുമെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷ്ണർ ഷൗക്കത്ത് ഐജാസ് ഭട്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP